TRENDING:

RCB vs KKR, IPL 2024: ചിന്നസ്വാമിയില്‍ തകര്‍ത്തടിച്ച് കോഹ്ലി; 183 റൺസ് വിജയലക്ഷ്യം; 10 ഓവറിൽ 100 കടന്ന് കൊൽക്കത്ത

Last Updated:

RCB vs KKR, IPL 2024: 59 പന്തിൽ 83 റൺസെടുത്ത കോഹ്ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറിയുമായി വിരാട് കോഹ്ലി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ കോലിയുടെ അപരാജിത അർധ സെഞ്ചറിയുടെ മികവിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. 59 പന്തിൽ 83 റൺസെടുത്ത കോഹ്ലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ അതിവേഗത്തിൽ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. 12 ഓവറിൽ 2 വിക്കറ്റിന് 137 എന്ന നിലയിലാണ് കൊൽക്കത്ത.
advertisement

ഓപ്പണർ ഫിൽ സാൾട്ട് 20 പന്തിൽ 30 റണ്‍സെടുത്ത് പുറത്തായി. സുനിൽ നരെയ്ൻ 22 പന്തില്‍ 47 റൺസെടുത്തു. 5 സിക്സറുകളും 2 ഫോറും പറത്തി അർധ സെഞ്ചുറിയിലേക്ക് കുതിച്ച നരെയ്നെ മായങ്ക് ദാഗർ പുറത്താക്കി. 18 പന്തില്‍ 34 റൺസുമായി വെങ്കടേഷ് അയ്യരും 12 പന്തിൽ 14 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

advertisement

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് എടുത്ത ബെംഗളൂരുവിന് ആദ്യം തന്നെ ക്യാപ്റ്റൻ ഫഫെ ഡുപ്ലെസിയെ(6 പന്തിൽ 8) നഷ്ടമായി. ഡുപ്ലെസി പുറത്തായതോടെ ക്രീസിലെത്തിയ കാമറോൺ ഗ്രീൻ കോഹ്ലിക്ക് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും രണ്ടാം വിക്കറ്റിൽ 65 റൺസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. സ്കോർ 82ൽ നിൽക്കെ റസലിന്റെ പന്തിൽ ഗ്രീൻ( 21 പന്തിൽ 33) പുറത്തായി. പിന്നാലെ എത്തിയ ഗ്ലെൻ മാക്സവെലിനെ കൂട്ടുപിടിച്ച് കോഹ്ലി ശ്രദ്ധാപൂര്‍വം മുന്നോട്ടുപോയി.. 14.4 ഓവറിൽ സുനിൽ നരൈന്റെ പന്തിൽ റിങ്കു സിങ് ക്യാച്ചെടുത്ത് മാക്സ്‍വെൽ (19 പന്തിൽ 28) പുറത്തായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രജത് പട്ടാദാർ (4 പന്തിൽ 3), അനുജ് റാവത്ത് (3 പന്തിൽ 3) എന്നിവര്‍ വേഗത്തിൽ മടങ്ങി. എന്നാൽ 17.4 ഓവറിൽ ക്രീസിലെത്തിയ ദിനേഷ് കാർത്തിക്കിനെ കൂട്ടുപിടിച്ച് കോഹ്ലി സ്കോർ 182ൽ എത്തിച്ചു. കൊൽക്കത്തയ്ക്കായി ഹർഷിത് റാണയും ആന്ദ്രേ റസലും രണ്ടു വിക്കറ്റ് വീതവും സുനിൽ നരെയ്ൻ ഒരു വിക്കറ്റും വീഴ്ത്തി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
RCB vs KKR, IPL 2024: ചിന്നസ്വാമിയില്‍ തകര്‍ത്തടിച്ച് കോഹ്ലി; 183 റൺസ് വിജയലക്ഷ്യം; 10 ഓവറിൽ 100 കടന്ന് കൊൽക്കത്ത
Open in App
Home
Video
Impact Shorts
Web Stories