മികച്ച രീതിയില്‍ കായികയിനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കുള്ളതാണ് ഈ പുരസ്‌കാരം. കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് ചടങ്ങിലാണ് പുരസ്‌കാരം റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനിക്ക് സമ്മാനിച്ചത്.
ഇന്ത്യയിലെ കായിക താരങ്ങളെ അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും നിത അംബാനി അവാര്‍ഡ് ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ സംബന്ധിച്ച് സുവര്‍ണകാലമാണ് വരുന്ന പതിറ്റാണ്ട്. സര്‍ക്കാരുമായും കോര്‍പ്പറേറ്റുകളുമായും ഫിക്കി പോലുള്ള വ്യവസായ സംഘടനകളുമായും ചേര്‍ന്ന് നമ്മുടെ അത്‌ലെറ്റുകളിലൂടെ ഇന്ത്യയെ ഒരു ബഹുതല സ്‌പോര്‍ട്‌സ് ശക്തിയാക്കി മാറ്റാനായിരിക്കണം ശ്രമിക്കേണ്ടത്. ഇത് മെഡലുകള്‍ നേടുന്ന കാര്യമല്ല, സ്‌പോര്‍ട്‌സിലൂടെ രാഷ്ട്രത്തെ നിര്‍മിക്കുന്ന കാര്യമാണ്-നിത അംബാനി വ്യക്തമാക്കി.
advertisement
