TRENDING:

ANALYSIS: രഞ്ജിയിലെ ആദ്യ സെമിയിലെത്താന്‍ കേരളത്തിനു കരുത്തേകിയത് പേസ് നിര

Last Updated:

ഗുജറാത്തിന്റെ 19 വിക്കറ്റുകളും വീഴ്ത്തിയത് കേരളത്തിന്റെ പേസ് ത്രയമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൃഷ്ണഗിരി: രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളം സെമിഫൈനലിലെത്തിയിരിക്കുകയാണ്. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ കരുത്തരായ ഗുജറാത്തിനെ 113 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. സന്ദര്‍ശകരെ എറിഞ്ഞിട്ട് നേടിയ ജയമാണെന്ന് പറയാമെങ്കിലും കൃഷ്ണഗിരിയിലെ പിച്ചും മത്സരത്തില്‍ നിര്‍ണ്ണായകമായിരുന്നു. പ്രവചനാതീതമായ രീതിയിലായിരുന്നു മത്സരത്തിന്റെ ആദ്യദിനം മുതല്‍ പിച്ച് പ്രതികരിച്ചത്.
advertisement

കൃത്യതയോടെ പന്തെറിഞ്ഞ കേരളത്തിന്റെ പേസ് നിര മത്സരം കൈപ്പിടിയിലാക്കുകയും ചെയ്തു. ഗുജറാത്തിന്റെ 19 വിക്കറ്റുകളും വീഴ്ത്തിയത് കേരളത്തിന്റെ പേസ് ത്രയമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സന്ദീപ് വാര്യര്‍ നാലും ബേസില്‍ തമ്പിയും നിധീഷ് എംഡിയും മൂന്നു വീതം വിക്കറ്റുകളും നേടിയപ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ബേസില്‍ അഞ്ചും സന്ദീപ് നാലും വിക്കറ്റുകള്‍ വീഴ്ത്തി കളം നിറഞ്ഞു.

Also Read: ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായി കൃഷ്ണഗിരി സ്റ്റേഡിയം; തിളങ്ങിയത് ഇവര്‍

മത്സരത്തില്‍ എട്ടുവിക്കറ്റുകള്‍ വീഴ്ത്തുകയും 37 റണ്‍സ് നേടുകയും ചെയ്ത ബേസില്‍ തമ്പിയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഇന്നിങ്‌സില്‍ കേരളത്തിനായി ബേസില്‍ നേടിയ 37 റണ്‍സ് തന്നെയായിരുന്നു ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത്. രണ്ടാമിന്നിങ്ങ്‌സില്‍ അര്‍ധ സെഞ്ചവറി നേടിയ സിജോമോന്‍ ജോസഫിന്റെ പ്രകടനം മത്സരത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു.

advertisement

ബൗളര്‍മാര്‍ കളംവാണ മത്സരത്തില്‍ 148 പന്തുകള്‍ നേരിട്ടായിരുന്നു സിജോമോന്‍ 56 റണ്‍സ് നേടിയത്. 37.84 എന്ന സ്‌ട്രൈക്ക്‌റേറ്റിലാണ് സിജോമോന്‍ ബാറ്റുവീശിയത്. എട്ടു ബൗണ്ടേറികളും ആ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടു. 44 റണ്ണുമായി ഔള്‍റൗണ്ടര്‍ ജലജ് സക്‌സേനയും കേരളത്തിന്റെ ലീഡ് വര്‍ധിപ്പിച്ചു. ഏകദിന ശൈലിയില്‍ കളിച്ച താരം 67 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറി സഹിതമാണ് 44 റണ്‍സെടുത്തത്.

Dont Miss: ചരിത്രമെഴുതി കേരളം രഞ്ജി സെമിയില്‍; വീഴ്ത്തിയത് ഗുജറാത്തിനെ

advertisement

195 റണ്‍സെന്ന താരതമ്യേന ദുര്‍ബലവും എന്നാല്‍ കൃഷ്ണഗിരിയിലെ പിച്ചില്‍ ദുഷ്‌കരവുമായ സ്‌കോര്‍ പിന്തുടര്‍ന്ന ഗുജറാത്ത് സീനിയര്‍ താരവും നായകനുമായ പാര്‍ത്ഥീവ് പട്ടേലില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അക്കൗണ്ട് തുറക്കും മുമ്പേ കേരള നായകന്‍ സച്ചിന്‍ ബേബി പാര്‍ത്ഥിവിനെ റണ്ണൗട്ടാക്കിയതോടെ മത്സരം പൂര്‍ണ്ണമായും കേരളത്തിന്റെ കൈയ്യിലാവുകയായിരുന്നു. അക്ഷര്‍ പട്ടേല്‍ പീയുഷ് ചൗള തുടങ്ങിയ ഇന്ത്യന്‍ താരങ്ങളുണ്ടായിട്ടും കേരളത്തിനെതിരെ തോല്‍വി വഴങ്ങേണ്ടി വന്നത് ഗുജറാത്തിന് തിരിച്ചടിയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിച്ചിന്റെ സ്വഭാവം പ്രതികൂലമായത് പരാജയ കാരണമെന്നാണ് മത്സരശേഷം പാര്‍ത്ഥിവ് പട്ടേലും പറഞ്ഞത്. പ്രതീക്ഷച്ചപ്പേലെ റണ്‍സ് നേടാനായില്ലെന്നും കേരളം നന്നായി ബോള്‍ ചെയ്‌തെന്നും പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിടെ കൈ വിരലിനു പരുക്കേറ്റ സഞ്ജു രണ്ടാം ഇന്നിങ്‌സില്‍ ബാറ്റെടുത്തതും കേരള ക്രിക്കറ്റിലെ മനോഹര നിമിഷങ്ങളില്‍ ഒന്നായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സുമായി നില്‍ക്കവേയായിരുന്നു സഞ്ജുവിന് പരുക്കേല്‍ക്കുന്നതും കളം വിടുന്നതും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ANALYSIS: രഞ്ജിയിലെ ആദ്യ സെമിയിലെത്താന്‍ കേരളത്തിനു കരുത്തേകിയത് പേസ് നിര