- ഐപിഎൽ പോയിൻ്റ് പട്ടിക 2024 | IPL 2024 Points Table
- ഐപിഎൽ 2024 പട്ടിക | IPL 2024 Match Schedule
- ഐപിഎൽ 2024 പർപ്പിൾ തൊപ്പി | IPL 2024 Purple Cap
- ഐപിഎൽ 2024 ഓറഞ്ച് തൊപ്പി | IPL 2024 Orange Cap
- മിക്കതും ആറ് ഐപിഎൽ 2024 | Most Sixes in IPL 2024
advertisement
2013ല്‍ പൂനെ വരിയേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയ 263/5 എന്ന റെക്കോര്‍ഡാണ് ഹൈദരബാദ് പഴങ്കഥയാക്കിയത്. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിങ് ബാറ്ററായ ട്രാവിസ് ഹെഡിന്‍റെയും അഭിഷേക് ശര്‍മ്മയുടെയും ഹെന്‍ഡ്റിച്ച് ക്ലാസന്‍റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഹൈദരാബാദിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
മായങ്ക് അഗർവാൾ 13 പന്തിൽ 12 റൺസെടുത്ത് ഹാർദിക് പാണ്ഡ്യയുടെ ബോളിൽ പുറത്തായി. പിന്നാലെ എത്തിയ അഭിഷേക് ശർമ്മയും ഹെഡും കൂറ്റനടികളുമായി കളം നിറഞ്ഞു കളിച്ചു. 18 പന്തിലായിരുന്നു ഹെഡിന്റെ അർധസെഞ്ചുറി നേട്ടം. 24 പന്തിൽ 62 റൺസെടുത്താണ് ഹെഡ് പുറത്തായത്. മൂന്ന് സിക്സും ഒൻപത് ഫോറും അടങ്ങുന്നതായിരുന്നു ഹെഡ് നേടിയ സ്കോർ. കൂറ്റനടിക്ക് മുതിർന്ന ഹെഡിനെ റാൾഡ് കോട്‌സി തളച്ചിട്ടു.
അപ്പോഴേക്കും മറുവശത്ത് അഭിഷേക് ശർമ്മ നിലയുറപ്പിച്ചിരുന്നു. 16 പന്തിൽ അർധസെഞ്ചുറിയുമായി അഭിഷേക് ശർമ്മയും കളത്തിൽ തകർത്താടി. 23 പന്തിൽ 63 റൺസെടുത്ത ശേഷമായിരുന്നു അഭിഷേക് ശർമ്മ പുറത്തായത്. ഏഴ് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ബാറ്റിങ് അഭിഷേക് ശർമ്മയുടെ ബാറ്റിങ്. പിയുഷ് ചൗളയെറിഞ്ഞ 11–ാം ഓവറിലാണ് താരം പുറത്തായത്. എന്നാൽ അവിടം കൊണ്ട് നിർത്താൻ സൺറൈസേഴ്സ് തയ്യാറായില്ല. പിന്നാലെ എത്തിയ എയ്ഡൻ മാർക്രവും ഹെൻറിച് ക്ലാസനും ചേർന്ന് 15–ാം ഓവറിൽ ടീം ടോട്ടല്‍ 200 കടത്തി.
7 സിക്സും 4 ഫോറും അടങ്ങുന്നതാണ് ക്ലാസന്‍റെ വെടിക്കെട്ട് ഇന്നിങ്സ്. 28 പന്തില്‍ 42 റണ്‍സുമായി എയ്ഡൻ മാർക്രവും ശക്തമായ പിന്തുണ നല്‍കി. മുംബൈക്കായി ഹാര്‍ദിക് പാണ്ഡ്യ, ജോറാള്‍ഡ് കോറ്റ്സി, പിയുഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.