TRENDING:

Rishabh Pant |കയ്യില്‍ നിന്നും തെറിച്ചുപോയ ബാറ്റെടുത്ത് തൊട്ടുവണങ്ങി റിഷഭ് പന്ത്; കയ്യടിച്ച് ആരാധകര്‍

Last Updated:

തന്റെ കയ്യില്‍ നിന്ന് നിയന്ത്രണം വിട്ട് ബാറ്റ് താഴെ വീണതിന് പിന്നാലെ പന്ത് മൂന്ന് നാല് തവണ ബാറ്റില്‍ തൊട്ട് മുത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദക്ഷിണാഫ്രിക്കക്കെതിരെ(South Africa ) നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ (test series) നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ 13 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത് റിഷഭ് പന്തിന്റെ (Rishabh Pant) അപരാജിത സെഞ്ച്വറിയാണ്. 100 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു.
advertisement

139 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റിഷഭിന്റെ ഇന്നിങ്‌സ്. ഇരു ടീമിലേയും ബാറ്റ്സ്മാന്മാര്‍ മൈതാനത്ത് നിലയുറപ്പിക്കാന്‍ പ്രയാസപ്പെടുമ്പോഴാണ് റിഷഭ് പന്ത് അവിടെ സെഞ്ചുറി നേടിയത്.

കേപ്ടൗണിലെ പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണയൊന്നും അവിടെ പന്തിനെ അലോസരപ്പെടുത്തിയില്ല. ഇപ്പോഴിതാ സെഞ്ച്വറി നേട്ടത്തോടൊപ്പം തന്റെ ബാറ്റിനെ (bat) തൊട്ടുവണങ്ങിയ പന്തിന്റെ പെരുമാറ്റവും ആരാധകരുടെ കയ്യടി നേടുകയാണ്.

ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയ പന്ത് ഇന്നിങ്സിന് ഇടയില്‍ തന്റെ ബാറ്റിനോടുള്ള ബഹുമാനം പ്രകടിപ്പിക്കുകയായിരുന്നു. തന്റെ കയ്യില്‍ നിന്ന് നിയന്ത്രണം വിട്ട് ബാറ്റ് താഴെ വീണതിന് പിന്നാലെ പന്ത് മൂന്ന് നാല് തവണ ബാറ്റില്‍ തൊട്ട് മുത്തി.

കേപ്ടൗണിലെ ആദ്യ ടെസ്റ്റില്‍ മോശം ഷോട്ടിന് ശ്രമിച്ച് പന്ത് പുറത്തായതിന് പിന്നാലെ പന്തിന് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചാണ് പന്ത് രണ്ടാം ഇന്നിങ്സില്‍ ബാറ്റ് വീശിയത്.

SA vs IND | കേപ് ടൗൺ ടെസ്റ്റിൽ പിറന്നത് അപൂർവ റെക്കോർഡ്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യത്തേത്

ദക്ഷിണാഫ്രിക്കയും ഇന്ത്യയും (SA vs IND) തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് വേദിയായത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ റെക്കോർഡിന്. മത്സരത്തിലെ രണ്ട് ഇന്നിംഗ്‌സിലും ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ (Team India) പുറത്തായ രീതിയാണ് ഈ സവിശേഷ റെക്കോർഡ് പിറക്കാൻ കാരണമായത്. രണ്ട് ഇന്നിങ്സിലും ഇന്ത്യൻ താരങ്ങളിൽ എല്ലാവരും ക്യാച്ചുകളിലൂടെയാണ് പുറത്തായത്. ഒരാൾ പോലും വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിട്ടോ,ബൗൾഡ് ആയോ, റണ്ണൗട്ടോ ആയോ പുറത്തായിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു ഇത്.

advertisement

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് ഇന്നിംഗ്‌സിലുമായി 19 വിക്കറ്റുകള്‍ ക്യാച്ചിലൂടെ മാത്രം അവസാനിച്ച സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. പക്ഷെ 20 വിക്കറ്റുകളും ക്യാച്ചിലൂടെ ആയത് ആദ്യത്തെ സംഭവമായി. നേരത്തെ 19 വിക്കറ്റുകൾ ക്യാച്ചിലൂടെ വീണ സംഭവം അഞ്ച് തവണ ആവർത്തിച്ചിട്ടുണ്ട്. 1982-83ലെ ആഷസ് പരമ്പരയിലായിരുന്നു ഇതിൽ ആദ്യത്തെ സംഭവം. അന്ന് ബ്രിസ്‌ബേനില്‍ ഇംഗ്ലണ്ടിന്റെ 19 താരങ്ങള്‍ ക്യാച്ചിലൂടെയാണ് പുറത്തായത്. പിന്നീട് 2009-10ല്‍ പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇത്തരത്തില്‍ സംഭവിച്ചു. സിഡ്‌നിയില്‍ പാകിസ്ഥാന് 19 വിക്കറ്റുകള്‍ വീണത് ക്യാച്ചിലൂടെയായിരുന്നു.

advertisement

2010-11ല്‍ ഡര്‍ബനില്‍ ഇന്ത്യയുടെ 19 വിക്കറ്റുകളും ഇത്തരത്തിൽ വീണിരുന്നു. 2013-14ല്‍ ആഷസ് പരമ്പരയിലെ ബ്രിസ്‌ബേന്‍ ടെസ്റ്റിലും ഇതുപോലെ സംഭവിക്കുകയുണ്ടായി. 2019-20ല്‍ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ കേപ് ടൗൺ ടെസ്റ്റിലായിരുന്നു 19 വിക്കറ്റുകളും ക്യാച്ചിലൂടെ വീണത്. എന്നാലിപ്പോൾ അതേ കേപ് ടൗണിൽ ഒരു ടീമിന്റെ 20 വിക്കറ്റുകളും ക്യാച്ചിലൂടെ വീണതോടെ ചരിത്രം പിറക്കുകയാണുണ്ടായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിൽ ശ്രദ്ധേയമായ കാര്യമെന്തെന്നാൽ ഇതെല്ലാം നടന്നത് ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും മാത്രമാണ്. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ രണ്ട് തവണയും സിഡ്‌നി ഒരു തവണയും ദക്ഷിണാഫ്രിക്കയില്‍ കേപ് ടൗണിലും ഡര്‍ബനിലുമാണ് ഇങ്ങനെ സംഭവിച്ചത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
Rishabh Pant |കയ്യില്‍ നിന്നും തെറിച്ചുപോയ ബാറ്റെടുത്ത് തൊട്ടുവണങ്ങി റിഷഭ് പന്ത്; കയ്യടിച്ച് ആരാധകര്‍
Open in App
Home
Video
Impact Shorts
Web Stories