ഡിസംബർ 30 നായിരുന്നു ഋഷഭ് പന്തിന് അപകടകമുണ്ടായത്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു.
തന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിൽ താൻ കടപ്പെട്ടിരിക്കുന്നുവെന്നും പന്തിന്റെ കുറിപ്പിൽ പറയുന്നു.
കൂടാതെ, അപകടത്തിൽപെട്ട തന്നെ രക്ഷിച്ച രണ്ട് യുവാക്കളുടെ ചിത്രവും ക്രിക്കറ്റ് താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അപകടത്തിൽപെട്ട തന്നെ രക്ഷിച്ചതും വൈകാതെ ആശുപത്രിയിൽ എത്തിച്ചതും രജത് കുമാർ, നിഷു കുമാർ എന്നിവരാണെന്ന് താരം പറയുന്നു. ഇവരോട് താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും താരം വ്യക്തമാക്കി.
അതേസമയം, കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും താരത്തിന് പരിപൂർണ വിശ്രമം ആവശ്യമാണ്. ഇതോടെ, ഒക്‌ടോബർ-നവംബർ മാസങ്ങളിൽനടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള സെലക്ഷനിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയും സംശയത്തിലാണ്.