ഇപ്പോൾ നിലവിലെ ഇന്ത്യൻ ടീമിലെ മൂന്ന് ഫോർമാറ്റിലെയും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ യുവതാരം റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ദിനേഷ് കാർത്തിക്ക്. വീരേന്ദര്‍ സേവാഗ്, ആഡം ഗില്‍ക്രിസ്റ്റ് എന്നീ ഇതിഹാസ താരങ്ങള്‍ കളിച്ചു കൊണ്ടിരുന്ന സമയത്ത് എതിര്‍ ടീമുകളുടെ മേല്‍ ചെലുത്തിയ സ്വാധീനത്തിന് സമാനമാണ് ഇപ്പോള്‍ റിഷഭ് പന്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ദിനേഷ് കാര്‍ത്തിക്ക് പറയുന്നത്. ടീമിൽ റിഷഭ് പന്തിന്റെ സാന്നിധ്യം ടീമിന് കൂടുതല്‍ വഴക്കം സമ്മാനിക്കുന്നുവെന്നാണ് കാര്‍ത്തിക്ക് പറയുന്നത്.
advertisement
'പന്ത് ടീമിലുള്ളത് ആവശ്യാനുസരണം ഒരു അധിക ബാറ്റ്സ്മാനെയോ, ബൗളറേയോ കളിപ്പിക്കാന്‍ ഇന്ത്യയെ സഹായിക്കും. പന്ത് എതിരാളികളുടെ മനസില്‍ ഭയം സൃഷ്ടിക്കുന്ന രീതിയാണ് ഏറ്റവും പ്രധാനം. സേവാഗ്, ഗില്‍ക്രിസ്റ്റ് എന്നിവര്‍ എതിരാളികളുടെ മേല്‍ ചെലുത്തിയിരുന്ന സ്വാധീനത്തിന് സമാനമാണ് പന്തും ഇപ്പോള്‍ ചെലുത്തുന്നത്'- കാർത്തിക്ക് വിശദമാക്കി.
You may also like:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ആവേശം പകരുന്നത് ഇന്ത്യയുടെ സാന്നിദ്ധ്യം; അഭിപ്രായം വെളിപ്പെടുത്തി റമീസ് രാജ
കരിയറിന്റെ തുടക്കത്തിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് ഇരുപത്തിമൂന്നുകാരൻ റിഷഭ് പന്ത്. എന്നാൽ ഇത്തവണത്തെ ബോർഡർ - ഗവാസ്‌കർ ട്രോഫി മുതൽ താരത്തിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ഓസ്ട്രേലിയൻ മണ്ണിൽ തകർപ്പൻ പ്രകടനങ്ങളാണ് ഈ ഇരുപത്തിമൂന്നുകാരൻ പുറത്തെടുത്തത്. നീണ്ട 32 വർഷത്തിന് ശേഷം ഓസ്ട്രേലിയൻ ടീമിനെ ഗാബ്ബയിൽ തോൽവിയറിഞ്ഞപ്പോൾ കളിയിൽ നിർണായകമായത് റിഷഭ് പന്തിന്റെ തകർപ്പൻ പ്രകടനമായിരുന്നു.
ഇത്തവണത്തെ ഐ പി എല്ലിൽ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരം ഡൽഹി ടീമിനെ നയിക്കാൻ അവസരം ലഭിച്ചത് പന്തിനായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ഐ പി എൽ പാതി വഴിയിൽ നിർത്തേണ്ടി വന്നപ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു റിഷഭിന്റെ ഡൽഹി ക്യാപിറ്റൽസ്.
പന്ത് ടെസ്റ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു വരെ കളിച്ച 20 മത്സരങ്ങളില്‍ 1358 റണ്‍സ് സ്കോര്‍ ചെയ്തിട്ടുള്ള ഈ ഇരുപത്തിമൂന്നുകാരന്‍ ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്തുണ്ട്. റിഷഭ് ഈ നേട്ടം കരസ്ഥാമാക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ്. ധോണിക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. 19 ആയിരുന്നു ധോണിയുടെ ടെസ്റ്റ് കരിയറിൽ നേടാൻ കഴിഞ്ഞ ഏറ്റവും ഉയര്‍ന്ന റാങ്ക്.