advertisement

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ആവേശം പകരുന്നത് ഇന്ത്യയുടെ സാന്നിദ്ധ്യം; അഭിപ്രായം വെളിപ്പെടുത്തി റമീസ് രാജ

Last Updated:

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇത്രയും ആവേശകരമാകുന്നത് ഇന്ത്യയുടെ സാന്നിധ്യം കൊണ്ടാണെന്ന് പറഞ്ഞ രാജ ടൂര്‍ണമെന്റ് മെച്ചപ്പെടാന്‍ വേണ്ടി ചില നിര്‍ദേശങ്ങളും മുന്നോട്ട് വച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പ് ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഈ മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ടെസ്റ്റ് ടീമുകളില്‍ മികച്ച ടീം എന്ന് കണ്ടുപിടിക്കുന്നതിനായുള്ള കലാശപ്പോരാട്ടം അരങ്ങേറുക. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ഫൈനല്‍ മത്സരം. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി അരങ്ങേറുന്ന ഈ ടെസ്റ്റ് ഫൈനലിന്റെ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍. ഇതില്‍ നിലവിലെ താരങ്ങളും മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും എല്ലാവരും ഉണ്ട്. ഇവരെല്ലാവരും ഫൈനലിനെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും പ്രവചങ്ങളുമായി രംഗത്തുണ്ട്. ഇതില്‍ മുന്‍ പാകിസ്താന്‍ താരമായ റമീസ് രാജയുമുണ്ട്. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനെ കുറിച്ചുള്ള തന്റെ അഭിപ്രായവും ചില നിര്‍ദേശങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് റമീസ് രാജ.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇത്രയും ആവേശകരമാകുന്നത് ഇന്ത്യയുടെ സാന്നിധ്യം കൊണ്ടാണെന്ന് പറഞ്ഞ രാജ ടൂര്‍ണമെന്റ് മെച്ചപ്പെടാന്‍ വേണ്ടി ചില നിര്‍ദേശങ്ങളും മുന്നോട്ട് വച്ചു. 'ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പൂര്‍ണമായും ഒരു പ്രത്യേക സമയം ചിട്ടപ്പെടുത്തിയാണ് സംഘടിപ്പിക്കേണ്ടത്. ആറ് മാസം നീണ്ടു നില്‍ക്കുന്ന ഈ സമയത്ത് ടീമുകള്‍ക്ക് പരസ്പരം ഏറ്റുമുട്ടാന്‍ അവസരമൊരുക്കാം. ഈ സമയത്ത് മറ്റ് ഫോര്‍മാറ്റുകളിലെ മത്സരങ്ങളൊന്നും സംഘടിപ്പിക്കാന്‍ പാടില്ല. ടെസ്റ്റ് ക്രിക്കറ്റിനെ ഉയര്‍ത്താനായാണ് ഐസിസി ശ്രമിക്കുന്നതെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്'.
advertisement
'രണ്ട് വര്‍ഷക്കാലമെന്നത് നീണ്ട ഒരു കാലയളവാണ്. ഒരുപാട് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ തങ്ങളുടെ ടീം ആരോടൊക്കെയാണ് മത്സരിച്ചത് എന്നുപോലും ആരാധകര്‍ മറന്നേക്കാം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇത്രയും ആവേശകരമായ സ്വീകരണം ലഭിക്കുന്നത് ഇന്ത്യന്‍ ടീം ഫൈനലിലുള്ളതിനാലാണ്. മറ്റേതെങ്കിലും ടീമായിരുന്നു ന്യൂസിലന്‍ഡിനെ നേരിടുന്നതെങ്കില്‍ ആരാധകരില്‍ നിന്നും ഇത്രയും ആവേശകരമായ സമീപനം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.'
റമീസ് രാജ കൂട്ടിച്ചേര്‍ത്തു.
advertisement
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം സതാംപ്ടണില്‍ എത്തിയിട്ടുണ്ട്. സതാംപ്ടണിലെ ഹോട്ടലില്‍ ക്വാറന്റീനില്‍ കഴിയുകയാണ് ഇന്ത്യന്‍ സംഘം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കൂടി ഇന്ത്യ കളിക്കുന്നുണ്ട്. മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന പര്യടനത്തിന് ആണ് ഇന്ത്യന്‍ ടീം തയ്യാര്‍ എടുക്കുന്നത്. ഓഗസ്റ്റ് നാലിന് തുടങ്ങുന്ന പരമ്പര സെപ്റ്റംബര്‍ 14ന് അവസാനിക്കും.
advertisement
അതേസമയം, ഫൈനലിന് മുന്നോടിയായി ഇംഗ്ലണ്ടുമായി രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിക്കുകയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആയ ന്യൂസിലന്‍ഡ്. ഇതിലെ ആദ്യ മത്സരം പുരോഗമിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ഈ പരമ്പര അവര്‍ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇറങ്ങുന്നതിനു മുമ്പ് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഉള്ള അവസരം നല്‍കുന്നുണ്ട്.
ശക്തമായ ഒരു നിരയുമായാണ് ഇരു ടീമുകളും ഫൈനലിന് ഇറങ്ങുക എന്നുള്ളത് കൊണ്ട് തന്നെ പോരാട്ടം അത്യന്തം ആവേശകരമാകും എന്നത് ഉറപ്പാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ആവേശം പകരുന്നത് ഇന്ത്യയുടെ സാന്നിദ്ധ്യം; അഭിപ്രായം വെളിപ്പെടുത്തി റമീസ് രാജ
Next Article
advertisement
ആലപ്പുഴയിൽ കൊട്ടിക്കലാശത്തിനൊപ്പം നടി ഉഷ ഹസീന സിപിഎം വിട്ട് കോൺഗ്രസിൽ
ആലപ്പുഴയിൽ കൊട്ടിക്കലാശത്തിനൊപ്പം നടി ഉഷ ഹസീന സിപിഎം വിട്ട് കോൺഗ്രസിൽ
  • ആലപ്പുഴയിലെ കൊട്ടിക്കലാശത്തിനിടെ നടി ഉഷ ഹസീന സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതായി പ്രഖ്യാപിച്ചു

  • അമ്പലപ്പുഴയിൽ ജി സുധാകരന്റെ കൊട്ടിക്കലാശത്തിലും കെ സി വേണുഗോപാലിനൊപ്പം വേദി പങ്കിട്ടു

  • മഹിള അസോസിയേഷന്റെ ഭാരവാഹിയായിരുന്നു ഉഷ, ഇടത് സർക്കാർ സ്ത്രീ വിരുദ്ധമാണെന്ന് ആരോപിച്ചു

View All
advertisement