TRENDING:

IPL 2021 | ധോണി പഠിപ്പിച്ച തന്ത്രങ്ങൾ അദ്ദേഹത്തിന് നേരെ തന്നെ പ്രയോഗിക്കും: ഋഷഭ് പന്ത്

Last Updated:

Rishabh Pant on making use of the lessons taught by MS Dhoni | നിലവിൽ മൂന്ന് ഫോർമാറ്റിലും ഉഗ്രൻ ഫോമിലാണ് റിഷഭ് പന്ത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ.പി.എൽ. കഴിഞ്ഞ സീസണിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ വൻ മുന്നേറ്റം നടത്തിയ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ഫൈനലിൽ മുംബൈക്കെതിരെയാണ് ഡൽഹി തോറ്റത്. ഒരുപാട് മാറ്റങ്ങളുമയാണ് ടീം ഇത്തവണ ഇറങ്ങുന്നത്. ഇക്കുറി ഡൽഹിയെ നയിക്കുന്നത് ഇരുപത്തിമൂന്നുകാരനായ റിഷഭ് പന്താണ്. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ ശ്രേയസ് അയ്യർക്ക് തോളെല്ലിനു പരിക്കേറ്റ് വിശ്രമത്തിൽ പ്രവേശിച്ചതിനാലാണ് പന്തിന് നായക സ്ഥാനം ലഭിച്ചത്.
advertisement

നിലവിൽ മൂന്ന് ഫോർമാറ്റിലും ഉഗ്രൻ ഫോമിലാണ് റിഷഭ് പന്ത്. ശിഖർ ധവാൻ, അജിൻക്യ രഹാനെ, ആർ. അശ്വിൻ, സ്റ്റീവ് സ്മിത്ത് എന്നീ അനുഭവ സമ്പത്തുള്ള താരങ്ങളെ മാറ്റി നിർത്തിയാണ് മാനേജ്മെന്റ് പന്തിന് നായക സ്ഥാനം നൽകിയിട്ടുള്ളത്. പന്തിന്റെ നായകത്വം ടീമിനെ എത്രത്തോളം ഉയരത്തിലെത്തിക്കാൻ കഴിയുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.

ആദ്യമായിട്ടാണ് പന്ത് ഡല്‍ഹി കാപിറ്റല്‍സിനെ നയിക്കുന്നത്. ശനിയാഴ്ച്ച എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ തന്നെ ധോണിയെ നേരിടുന്നതിന്റെ ആകാംക്ഷ പന്തിനുണ്ട്. ഇന്ത്യന്‍ യുവ കീപ്പര്‍ അത് വ്യക്തമാക്കുകയും ചെയ്തു.

advertisement

"ഐ പി എല്ലില്‍ ക്യാപ്റ്റനായി ഞാന്‍ അരങ്ങേറുന്ന ആദ്യ മത്സരം തന്നെ ധോണിക്ക് എതിരെയാണ്. ധോണിയില്‍ നിന്നാണ് ഞാന്‍ പല കാര്യങ്ങളും പഠിച്ചത്. കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഒരുപാട് പരിചയ സമ്പത്ത് നേടിക്കഴിഞ്ഞു. ധോണിയില്‍ നിന്ന് ലഭിച്ച അറിവും ആ മത്സര പരിചയവും ഇവിടെ ഉപയോഗപ്പെടുത്താനാവും. അതോടൊപ്പം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു," പന്ത് പറഞ്ഞു.

advertisement

"ഒരിക്കല്‍ പോലും ഐ പി എല്‍ കിരീടം നേടാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ അത് സാധ്യമാക്കണം എന്നാണ് ആഗ്രഹം. എന്നെക്കൊണ്ട് എത്രമാത്രം സാധിക്കുമോ അത്രയും ഞാന്‍ ശ്രമിക്കും. കഴിഞ്ഞ മൂന്ന് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനായി. ടീമിലെ മുഴുവന്‍ താരങ്ങളും അവരുടെ 100 ശതമാനവും ടീമിനായി നല്‍കുന്നു. കോച്ച്‌ റിക്കി പോണ്ടിങ്ങാണ് ടീമിന്റെ ഊര്‍ജം," പന്ത് കൂട്ടിച്ചേർത്തു.

കടമകൾ ഇഷ്ടപെടുന്ന വ്യക്തിയാണെന്നാണ് റിക്കി പോണ്ടിങ് പന്തിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. റിഷഭ് പന്തിന് ചേര്‍ന്നതാണ് ക്യാപ്റ്റന്‍സിയെന്നും ടീമിന്റെ നായകൻ ടീമിലെ പ്രധാന താരമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് പന്തെന്നും അദ്ദേഹം വെളിപ്പെടുത്തി. ഐപിഎല്ലില്‍ മൊത്തം 68 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പന്ത് 2076 റണ്‍സും നേടിയിട്ടുണ്ട്. രണ്ടാം മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ കീഴിലെത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ഡല്‍ഹിയുടെ എതിരാളി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English summary: Rishabh Pant, the just sworn-in captain of Delhi Capitals, is looking forward to his team’s opening clash against M.S. Dhoni's Chennai Super Kings on April 11. He is hoping to put use of the lessons imbibed from the iconic former Indian captain

മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 | ധോണി പഠിപ്പിച്ച തന്ത്രങ്ങൾ അദ്ദേഹത്തിന് നേരെ തന്നെ പ്രയോഗിക്കും: ഋഷഭ് പന്ത്
Open in App
Home
Video
Impact Shorts
Web Stories