TRENDING:

'വാട്ട് ?' രോഹിത്തിന്റെ വിക്കറ്റിനു പിന്നാലെ തേര്‍ഡ് അംപയറോട് റിതിക

Last Updated:

ഗ്യാലറിയിലുണ്ടായിരുന്ന റിതിക ഇതെന്താണെന്ന് ചോദിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് ആദ്യം തിരിച്ചടിയേറ്റത് രോഹിത്തിന്റെ വിക്കറ്റിന്റെ രൂപത്തിലാണ്. 18 റണ്‍സുമായി മുന്നേറുകയായിരുന്ന താരം കെമര്‍ റോച്ചിന്റെ പന്തില്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഫീല്‍ഡ് അംപയര്‍ വിക്കറ്റനുവദിക്കാത്തതിനെത്തുടര്‍ന്ന് ഡിആര്‍എസ് വിളിച്ചായിരുന്നു കരീബിയന്‍പ്പട വിക്കറ്റ് നേടിയത്.
advertisement

തേര്‍ഡ് അംപയറിന്റെ പരിശോധനയിലും രോഹിത്തിന്റെ ബാറ്റിലാണോ പാഡിലാണോ പന്ത് കൊണ്ടതെന്ന് വ്യക്തമായിരുന്നില്ല. അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റ് കടന്നശേഷമായിരുന്നു ചലനങ്ങള്‍ ഉണ്ടായതെന്ന സംശയവും ഉണര്‍ന്നെങ്കിലും പാഡിലാണോ ബാറ്റിലാണോയെന്ന് പരിശോധിക്കാതെ തേര്‍ഡ് അംപയര്‍ വിക്കറ്റ് വിളിക്കുകയായിരുന്നു.

Also Read: 'നായകന്‍ നായകനെ വീഴ്ത്തി' കോഹ്‌ലിയും പുറത്ത്; ഇന്ത്യ 180 ന് 5 എന്ന നിലയില്‍

അംപയര്‍ തീരുമാനം മാറ്റിയതോടെ രോഹിത് ചിരിച്ചുകൊണ്ടാണ് പ്രതികരിച്ചതെങ്കിലും ഗ്യാലറിയിലുണ്ടായിരുന്ന ഭാര്യ റിതിക ഇതെന്താണെന്ന് ചോദിക്കുകയായിരുന്നു. റിതികയുടെ പ്രതികരണം ഗ്യാലറിയിലെ സ്‌ക്രീനില്‍ കാണിക്കുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'വാട്ട് ?' രോഹിത്തിന്റെ വിക്കറ്റിനു പിന്നാലെ തേര്‍ഡ് അംപയറോട് റിതിക