'നായകന്‍ നായകനെ വീഴ്ത്തി' കോഹ്‌ലിയും പുറത്ത്; ഇന്ത്യ 180 ന് 5 എന്ന നിലയില്‍

Last Updated:

82 പന്തില്‍ 8 ബൗണ്ടറികള്‍ സഹിതമാണ് വിരാട് 72 റണ്‍സെടുത്തത്

മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. 72 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയെ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് വീഴ്ത്തിയത്. 82 പന്തില്‍ 8 ബൗണ്ടറികള്‍ സഹിതമാണ് വിരാട് 72 റണ്‍സെടുത്തത്. മത്സരത്തില്‍ ഹോള്‍ഡറിന്റെ രണ്ടാം വിക്കറ്റാണിത്.
മത്സരം 40 ാം ഓവറിലേക്ക് കടക്കുമ്പോള്‍ 184 ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. 18 റണ്‍സുമായി എംഎസ് ധോണിയും 4 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. കെഎല്‍ രാഹുല്‍ (48), രോഹിത് ശര്‍മ (18), വിജയ് ശങ്കര്‍ (14) കേദാര്‍ ജാദവ് (7) എന്നിവരെയാണ് ഇന്ത്യക്ക് നേരത്തെ നഷ്ടമായത്.
Also Read: 'പന്തിന് എന്തുകൊണ്ട് ഈ ടീമില്‍ ഇടമില്ല' മധ്യനിരയുടെ പ്രകടനത്തിനു പിന്നാലെ ഇംഗ്ലീഷ് ഇതിഹാസം ചോദിക്കുന്നു
വിന്‍ഡീസിനായ് കെമര്‍ റോച്ച് മൂന്നുവിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നായകന്‍ നായകനെ വീഴ്ത്തി' കോഹ്‌ലിയും പുറത്ത്; ഇന്ത്യ 180 ന് 5 എന്ന നിലയില്‍
Next Article
advertisement
കേരളാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ CPOക്ക് സസ്‌പെന്‍ഷന്‍
കേരളാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ CPOക്ക് സസ്‌പെന്‍ഷന്‍
  • കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സിപിഒ നവാസ് സസ്‌പെന്‍ഡ് ചെയ്തു

  • സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി

  • ചവറ പോലീസ് കേസ് എടുത്തതോടെ കമ്മീഷണര്‍ ഉത്തരവിട്ടു, നവാസിനെതിരെ കൂടുതല്‍ അന്വേഷണം നടക്കുന്നു

View All
advertisement