ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെ രോഹിത് മറികടന്നത്. ഇന്നത്തെ മത്സരത്തില്‍ നാല് സിക്‌സറുകള്‍ പറത്തിയതോടെ 198 സിക്‌സറുകളാണ് രോഹിതിന്റെ സമ്പാദ്യം. 195 സിക്‌സറുകളായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ കുറിച്ചിരുന്നത്. 211 സിക്സുകള്‍ നേടിയ എംഎസ് ധോണിയാണ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. മുന്‍ താരങ്ങളായ സൗരവ് ഗാംഗുലി(189), യുവ്രാജ് സിങ്ങ് (153) എന്നിവര്‍ തൊട്ട് പുറകിലും.
രോഹിത് തീ കൊളുത്തി, റായിഡു കത്തിക്കയറി; റണ്‍മല തീര്‍ത്ത് ഇന്ത്യ
advertisement
ഓപ്പണറെന്ന നിലയില്‍ കുറഞ്ഞ ഇന്നിങ്ങ്‌സുകളില്‍ നിന്ന 19 സെഞ്ചുറികള്‍ നേടിയ താരമെന്ന നേട്ടത്തിലും സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറെ രോഹിത് മറികടന്നു. ഓപ്പണറുടെ റോളില്‍ സച്ചിന്‍ 115 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 19 സെഞ്ചുറി നേടിയപ്പോള്‍ രോഹിത് 107 ഇന്നിങ്ങ്‌സുകളാണ് 19 സെഞ്ച്വറി കുറിക്കാന്‍ എടുത്തത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഓപ്പണിങ്ങ് സഖ്യമെന്ന റെക്കോര്‍ഡും മത്സരത്തില്‍ രോഹിതും ധവാനും സ്വന്തമാക്കി. സച്ചിന്റെയും സെവാഗിന്റെയും റെക്കോര്‍ഡ് മറികടന്നാണ് ഈ നേട്ടം. സച്ചിനും സെവാഗും ചേര്‍ന്നുള്ള ഓപ്പണിങ്ങ് സഖ്യം 3, 919 റണ്‍സാണ് ആദ്യവിക്കറ്റ് കൂട്ടുകെട്ടില്‍ സ്വന്തമാക്കിയിരുന്നത്. ഇന്നത്തെ മത്സരത്തില്‍ 71 റണ്‍സ് കുറിച്ചതോടെ ഇരുവരും ഈ സംഖ്യ മറികടന്നു.
മാറ്റങ്ങളോടെ ഇന്ത്യ; ധവാൻ- രോഹിത്ത് കൂട്ടുകെട്ട് 50 കടന്നു
എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള സച്ചിന്‍ ഗാംഗുലി കൂട്ടുകെട്ടിനെ മറികടക്കാന്‍ ഇത്ര തന്നെ ദൂരം ഇരുവര്‍ക്കും താണ്ടേണ്ടതുണ്ട്. സച്ചിനും ഗാംഗുലിയും ചേര്‍ന്ന് 6,609 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയിട്ടുള്ളത്. വിന്‍ഡീസിനെതിരെ റ്റേവും വലിയ വ്യക്തിഗത സ്‌കോര്‍ കുറിക്കുന്ന താരങ്ങളില്‍ വിരാടിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനും രോഹിത്തിന് ഇന്ന് കഴിഞ്ഞു. ഈ പരമ്പരയില്‍ തന്നെ വിരാട് നേടിയ 157 റണ്‍സിന്റെ റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. ഒന്നാം സ്ഥാനത്തുള്ള സെവാഗിന് 219 റണ്‍സാണുള്ളത്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 150 ന് മുകളില്‍ നേടുന്ന താരവും രോഹിത് തന്നെയാണ് 7 തവണയാണ് താരം 150 കടന്നത്. രണ്ടാം സ്ഥാനത്തുള്ള സച്ചിനും വാര്‍ണറും അഞ്ച് തവണയാണ് 150 കടന്നത്.