മാറ്റങ്ങളോടെ ഇന്ത്യ; ധവാൻ- രോഹിത്ത് കൂട്ടുകെട്ട് 50 കടന്നു
Last Updated:
വെസ്റ്റിൻഡീസിനെതിരായ നാലാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കേദാർ ജാദവും, രവീന്ദ്ര ജഡേജയും ടീമിലെത്തിയപ്പോൾ മൂന്നാംഏകദിനത്തിൽ കളിച്ച ഋഷഭ് പന്തിനേയും, യുസ് വേന്ദ്ര ചഹലിനേയും ടീമിൽ നിന്ന് ഒഴിവാക്കി.
വെസ്റ്റിൻഡീസും ഒരു മാറ്റവുമായാണ് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച മക്കോയ്ക്ക് പകരം കീമോ പോൾ ടീമിലെത്തി. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2009 ന് ശേഷം ഇതാദ്യമായാണ് ഈ വേദിയിൽ ഒരു അന്താരാഷ്ട്ര മത്സരം നടക്കുന്നത്.
ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 10 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 56 റൺസ് എടുത്തിട്ടുണ്ട്. 21 റൺസുമായി രോഹിത് ശർമയും 33 റൺസുമായി ശിഖർ ധവാനുമാണ് ക്രീസിൽ
advertisement
മത്സരത്തിനുള്ള ഇന്ത്യൻ ടീം : ഇന്ത്യൻ ടീം : വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖാർ ധവാൻ, രോഹിത് ശർമ്മ, അമ്പാട്ടിറായുഡു, കേദാർ ജാദവ്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുൽദീപ്‌യാദവ്, ഖലീൽ അഹമ്മദ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 29, 2018 2:23 PM IST