ICC പുരുഷ T20 ലോകകപ്പ് 2022 സൂപ്പർ 12 സ്റ്റേജിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ, ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്. 2022-ൽ ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ രണ്ടുതവണ ഏറ്റുമുട്ടി - യുഎഇയിൽ നടന്ന ഏഷ്യാ കപ്പിൽ രണ്ട് തവണ നേർക്കുനേർ വന്നപ്പോൾ ഓരോ കളി വീതം ഇരു ടീമുകളും ജയിച്ചു.
ബൗളിംഗ് അൽപ്പം ദുർബലമാണെന്ന് തോന്നുന്നതിനാൽ ഇന്ത്യൻ ടീം ബാറ്റിംഗിനെ കൂടുതൽ ആശ്രയിക്കേണ്ടിവരും. അതേസമയം 140 കിലോമീറ്റർ വേഗതയിൽ സ്ഥിരമായി ഏറിയാൻ കഴിയുന്ന നിലവാരമുള്ള പേസർമാരുള്ള പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും വിപരീതമാണ്, പക്ഷേ അവരുടെ ബാറ്റിംഗ് ഓപ്പണർമാരെ അമിതമായി ആശ്രയിക്കുന്നു.
advertisement
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം എപ്പോൾ തുടങ്ങും?
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും.
ഏത് ടിവി ചാനലുകളാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം സംപ്രേക്ഷണം ചെയ്യുന്നത്?
ഇന്ത്യയിൽ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.
ഇന്ത്യ vs പാകിസ്ഥാൻ T20 ലോകകപ്പ് മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് എങ്ങനെ കാണും?
മത്സരം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.