'അദ്ദേഹം ടീമിനെ നയിച്ച അഞ്ച് വര്‍ഷങ്ങള്‍, എപ്പോഴും മുന്നില്‍ നിന്നുതന്നെ നയിച്ചു. എല്ലാ കളിയും ജയിക്കാനുള്ള വ്യക്തമായ മനക്കരുത്തും നിശ്ചയദാര്‍ഢ്യവും ഉണ്ടായിരുന്നു, അതായിരുന്നു മുഴുവന്‍ ടീമിനുമുള്ള സന്ദേശം'- രോഹിത് പറഞ്ഞു.
കോഹ്ലിക്ക് കീഴില്‍ താന്‍ ഒരുപാട് കളിച്ചെന്നും ആ ഓരോ നിമിഷവും ആസ്വദിക്കുകയും ഇപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നെന്നും താരം പറഞ്ഞു. അവസാന നേട്ടത്തെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍, അതിലേക്കുള്ള യാത്രയില്‍ ശ്രദ്ധനല്‍കൂ എന്നാണ് രോഹിത്തിന് ടീം അംഗങ്ങളോട് പറയാനുള്ളത്.
'ടീമിനെ നയിക്കാന്‍ എനിക്ക് വളരെ കുറച്ച് അവസരങ്ങളെ ലഭിച്ചിട്ടുള്ളൂ. പക്ഷെ അവസരം ലഭിച്ചപ്പോഴൊക്കെ വളരെ സിംപിള്‍ ആയി കാര്യങ്ങളെ എടുക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്. കളിക്കാരുമായുള്ള വ്യക്തമായ ആശയവിനിമയത്തിനാണ് ഞാന്‍ ശ്രദ്ധനല്‍കിയത്', താരം പറഞ്ഞു. കളിക്കാര്‍ക്ക് അവരുടെ റോളുകള്‍ മനസ്സിലായെന്ന് ഉറപ്പാക്കും, കാരണം സ്വന്തം സ്ഥാനം തിരിച്ചറിയുകയും അതനുസരിച്ച് പ്രകടനം കാഴ്ചവയ്ക്കുകയുമാണ് വേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.
advertisement
Team India | ക്യാപ്റ്റൻസി മാറ്റം ഇന്ത്യൻ ടീമിൽ ഭിന്നിപ്പുണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കാം; മുൻ ഓസീസ് താരം
വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശർമയെ ഇന്ത്യയുടെ ഏകദിന ടീമിന്റെയും ക്യാപ്റ്റനാക്കിയ ബിസിസിഐ നടപടി വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ബിസിസിഐയുടെ തീരുമാനത്തിനെതിരെ ആരാധകരും മുൻതാരങ്ങൾ അടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ബോർഡിന്റെ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയവരും ഉണ്ടായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് രംഗത്ത് ഈ ക്യാപ്റ്റൻസി മാറ്റം വലിയ ചർച്ചാവിഷയമായിരിക്കെ വിഷയത്തിൽ തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ സ്പിന്നറായ ബ്രാഡ് ഹോഗ്.
തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിലൂടെയാണ് ഹോഗ് തന്റെ പ്രതികരണം അറിയിച്ചത്. ബോർഡിന്റെ തീരുമാനം ഇന്ത്യൻ ടീമിൽ ഭിന്നിപ്പുണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കാമെന്ന് പറഞ്ഞ ഹോഗ്, കോഹ്‌ലിയും രോഹിത്തും യാഥാർഥ്യവുമായി പൊരുത്തപ്പെട്ടുകൊണ്ട് ഒരുമിച്ച് ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിക്കണമെന്നും പറഞ്ഞു.
'ഈ തീരുമാനം ഇന്ത്യക്ക് ഒരേസമയം ശാപവും അനുഗ്രഹവുമാണെന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത പര്യടനത്തിനായി പുറപ്പെടുമ്പോൾ ഈ താരങ്ങളുടെ പേരിൽ ഡ്രസ്സിങ് റൂമിൽ ഭിന്നത ഉണ്ടാകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇരുവരും ഒന്നിച്ച് ആ ഡ്രസ്സിങ് റൂമിലേക്ക് കടന്ന് ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കണം.കോഹ്‌ലിയും രോഹിത്തും എത്രയും പെട്ടെന്ന് തന്നെ യാഥാർഥ്യവുമായി പൊരുത്തപ്പെടുകയാണ് വേണ്ടത്.' ബ്രാഡ് ഹോഗ് പറഞ്ഞു.
അടുത്ത അഞ്ചു വർഷത്തേക്കെങ്കിലും ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാനുള്ള ബാറ്റിങ്, ബോളിങ് കരുത്ത് ഇന്ത്യയ്ക്കുണ്ടെന്നും ഹോഗ് കൂട്ടിച്ചേർത്തു. 'കോഹ്ലിയുടെ മുന്നിൽ ഇനി ഇന്ത്യയെ ടെസ്റ്റ് മത്സരങ്ങളിൽ വിജയങ്ങളിലേക്ക് നയിക്കുക എന്നതും രോഹിത്തിന് മുന്നിൽ ഏകദിന - ടി20 ടീമുകളെ വിജയങ്ങളിലേക്ക് നയിക്കുക എന്നത് മാത്രം ചിന്തിച്ചാൽ മതിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങൾക്ക് മേലുള്ള സമ്മർദ്ദം ലഘൂകരിക്കാൻ ഇത് ഒരുപരിധി വരെ ഇവർക്ക് സഹായകമാകും. അതുപോലെ തന്നെ കുറച്ചു കാലമായി മോശം ഫോമിലുള്ള കോഹ്‌ലിക്ക് തിരിച്ചുവരവ് നടത്താൻ ലഭിക്കുന്ന ഏറ്റവും മികച്ച അവസരവും ഇതായിരിക്കുമെന്ന് ഹോഗ് പറഞ്ഞു.