9 ഇന്നിങ്‌സുകളില്‍ നിന്ന് 648 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ നേടിയത് 10 മത്സരങ്ങളില്‍ നിന്ന് 647 റണ്‍സും. ഇംഗ്ലണ്ടിനെതിരായ സെമി മത്സരത്തില്‍ 9 റണ്‍സാണ് വാര്‍ണറിന് നേടാന്‍ കഴിഞ്ഞത് 11 പന്തില്‍ 9 റണ്‍സെടുത്ത താരത്തെ ക്രിസ് വോക്‌സാണ് വീഴ്ത്തിയത്.
advertisement
സെമിയില്‍ ഇംഗ്ലണ്ടിനോട് എട്ടുവിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങി ഓസീസ് പുറത്തായതോടെ രോഹിത്തിന്റെ ടോട്ടലിനെ മറികടക്കാന്‍ താരങ്ങളില്ലാതെയാവുകയായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ഷാകിബ് അല്‍ ഹസന്റെ ബംഗ്ലാദേശിന് സെമിയില്‍ കടക്കാനും കഴിഞ്ഞിരുന്നില്ല. 8 മത്സരങ്ങളില്‍ നിന്ന് 606 റണ്‍സാണ് താരം നേടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2019 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'സെമിയില്‍ കിവികള്‍ക്കെതിരെ നേടിയ ആ ഒരു റണ്ണിന്റെ വില'; റണ്‍വേട്ടക്കാരില്‍ രോഹിത് ഒന്നാമനായത് ഒരു റണ്ണിന്