'കിവികളെ തോല്‍പ്പിച്ചത് അംപയര്‍മാരുടെ പിഴവോ? ആ ഓവര്‍ ത്രോയില്‍ അനുവദിക്കേണ്ടിയിരുന്നത് 5 റണ്‍സ്'; വിവാദം കത്തുന്നു

Last Updated:

ഗുപ്ടില്‍ പന്തെറിയുമ്പോള്‍ രണ്ടാം റണ്‍സ് പൂര്‍ത്തിയായിട്ടില്ലെന്നും അങ്ങിനെ വരുമ്പോള്‍ ആറ് റണ്‍സ് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് വാദങ്ങള്‍

ലോഡ്സ്: ലോകകപ്പ് ഫൈനലിനു പിന്നാലെ മത്സരത്തില്‍ അംപയര്‍മാര്‍ സ്വീകരിച്ച നിര്‍ണായക തീരുമാനത്തിനെതിരെ വിവാദം കത്തുന്നു. അവസാന നിമിഷം ഇംഗ്ലണ്ടിന് ഓവര്‍ ത്രോയില്‍ ആറ് റണ്‍സ് അംപയര്‍മാര്‍ അനുവദിച്ചത് ഐസിസി നിയമങ്ങള്‍ക്കെതിരാണെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. അഞ്ച് റണ്‍സ് അനുവദിക്കാന്‍ മാത്രമെ നിയമം അനുവദിക്കുന്നുള്ളുവെന്നാണ് ഇവരുടെ വാദം.
ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ അവസാന ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ത്രോ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി അതിര്‍ത്തി കടന്നതോടെയാണ് ടീമിന് ആറു റണ്‍സ് അനുവദിച്ചത്. എന്നാല്‍ ഗുപ്ടില്‍ പന്തെറിയുമ്പോള്‍ രണ്ടാം റണ്‍സ് പൂര്‍ത്തിയായിട്ടില്ലെന്നും അങ്ങിനെ വരുമ്പോള്‍ ആറ് റണ്‍സ് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് വാദങ്ങള്‍.
Also Read: തുടര്‍ച്ചയായി മൂന്നാം തവണയും കിരീടത്തില്‍ മുത്തമിട്ട് ആതിഥേയരാജ്യം; 2023 ല്‍ ഇന്ത്യ നേട്ടം ആവര്‍ത്തിക്കുമോ
ഐസിസി നിയമം 19.8 പ്രകാരം 'ഫീല്‍ഡറുടെ ഓവര്‍ ത്രോയില്‍ പന്ത് ബൗണ്ടറി ലൈന്‍ കടക്കുകയാണെങ്കില്‍ ആ ബൗണ്ടറി റണ്‍സ് അനുവദിക്കും. എന്നാല്‍ ആ ബൗണ്ടറിയോടൊപ്പം ഫീല്‍ഡര്‍ പന്ത് എറിയുമ്പോള്‍ ബാറ്റ്സ്മാന്‍ ഓടി പൂര്‍ത്തിയാക്കിയ റണ്‍സ് മാത്രമാണ് അനുവദിക്കുക. ആ ത്രോയുടെ സമയത്ത് ബാറ്റ്സ്മാന്‍ ക്രീസിലെത്തിയില്ലെങ്കില്‍ ആ റണ്‍ പരിഗണിക്കുകയില്ല.' എന്നാണ്. ഈ നിയമത്തെ ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
advertisement
advertisement
എന്നാല്‍ ഓവര്‍ ത്രോയില്‍ പന്ത് ബാറ്റ്‌സ്മാന്റെ ബാറ്റില്‍ തട്ടി അതിര്‍ത്തി കടക്കുമ്പോഴേക്കും ഇംഗ്ലണ്ട് രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നെന്നും അതുകൊണ്ട് ആറു റണ്‍സ് അനുവദിച്ചതില്‍ തെറ്റില്ലെന്നും മറ്റൊരു വിഭാഗവും വാദിക്കുന്നു. അവസാന ഓവറിലെ മൂന്നും നാലും പന്തുകളില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് ലഭിച്ചതോടെ കിവികള്‍ക്ക് മത്സരം കൈയ്യില്‍ നിന്നും നഷ്ടപ്പെടുകയായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കിവികളെ തോല്‍പ്പിച്ചത് അംപയര്‍മാരുടെ പിഴവോ? ആ ഓവര്‍ ത്രോയില്‍ അനുവദിക്കേണ്ടിയിരുന്നത് 5 റണ്‍സ്'; വിവാദം കത്തുന്നു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement