നിക്കോളാസ് പൂരൻ (8 പന്തിൽ 24) മൂന്ന് സിക്‌സറുകളോടെ ഇന്ത്യയെ ഭയപ്പെടുത്തി തുടങ്ങിയെങ്കിലും റണ്ണൌട്ടായത് ആശ്വാസമായി. അക്‌സർ പട്ടേൽ (4 ഓവറിൽ 2/48) റൺസ് വഴങ്ങുന്നതിൽ ധാരാളിത്തം കാട്ടിയെങ്കിലും, മെയ്‌ഴ്‌സിനെയും റോവ്‌മാൻ പവലിനെയും (16 പന്തിൽ 24) പുറത്താക്കിയത് മത്സരത്തിൽ നിർണായകമായി. ബാക്ക്-10 ആരംഭിക്കുമ്പോഴേക്കും അത് പാർക്ക് ആയി മാറി. 4 ഓവറിൽ 27ന് 2 എന്ന സ്ഥിരതയുള്ള കണക്കുകളോടെ രവി ബിഷ്‌ണോയിയും അവസരം മുതലെടുത്തു.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ലോങ് ഇന്നിംഗ്സ് കളിക്കാനായില്ലെങ്കിലും മികച്ച പ്രകടനമാണ് റിഷഭ് പന്തും രോഹിത് ശർമ്മയും പുറത്തെടുത്തത്. ഇന്ത്യയെ 5 വിക്കറ്റ് നഷ്ടത്തിൽ 191 എന്ന നിലയിൽ എത്തിക്കാനായത് ഇവരുടെ ബാറ്റിങ്ങാണ്. അക്‌സർ 8 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു. 23 പന്തിൽ പുറത്താകാതെ 30 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണും ബാറ്റിങ്ങിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒരു സിക്സറും രണ്ടു ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്.
advertisement
വെസ്റ്റ് ഇൻഡീസ് ഇടംകൈയ്യൻ പേസർ ഒബെദ് മക്കോയി 4 ഓവറിൽ 66 റൺസാണ് വഴങ്ങിയത്. ടി20യിൽ ഒരു വെസ്റ്റ് ഇൻഡീസ് ബൗളറുടെ ഏറ്റവുമധികം റൺസ് വഴങ്ങിയ സ്പെല്ലായിരുന്നു ഇത്. മക്കോയ് ഒരോവറിൽ മൂന്ന് സിക്സ് ഉൾപ്പടെ 25 റൺസ് വഴങ്ങി ആ മൂന്നിൽ രണ്ടു സിക്സറും നേടിയത്. രോഹിത് ശർമ്മയായിരുന്നു. ഓപ്പണറായി ക്രീസിലെത്തിയ രോഹിത് മൂന്ന് സിക്സറും രണ്ട് ഫോറും നേടി. ആറ് ഫോർ ഉൾപ്പെടുന്നതായിരുന്നു റിഷഭ് പന്തിന്‍റെ ഇന്നിംഗ്സ്. രോഹിതിനൊപ്പം ഓപ്പണറായി ക്രീസിലെത്തിയ സൂര്യകുമാർ യാദവ് 24 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ രോഹിതും യാദവും ചേർന്ന് 4.4 ഓവറിൽ 53 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളിൽ സഞ്ജുവിന് കൂടുതൽ ബിഗ് ഹിറ്റുകൾ നേടാനാകാതെ പോയത് തിരിച്ചടിയായി.