ആദ്യ മത്സരത്തില്‍ പുറത്തിരുന്ന ഭൂവനേശ്വര്‍ കുമാര്‍ ടീമിലേക്ക് തിരികെയെത്തുമ്പോള്‍ ഉമേഷ് കുമാറാകും പുറത്തിരിക്കുക. അതേസമയം കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് 11 റണ്‍സ് നേടാനായാല്‍ ഇന്ത്യക്കായി ടി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കാന്‍ കഴിയും. നിലവില്‍ ടി 20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ഇന്ത്യയുടെ സ്ഥിരം നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിലാണ്.
ഇത്തവണ സമനിലയുമില്ല; ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി
advertisement
62 മത്സരങ്ങളില്‍ നിന്നായി 48.88 ശരാശരിയില്‍ 2102 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. രണ്ടാമതുള്ള രോഹിത്തിന് 2092 റണ്‍സും. 85 മത്സരങ്ങളില്‍ നിന്ന് 32.18 റണ്‍സ് ശരാശരിയിലാണ് രോഹിത്തിന്റെ ഈ നേട്ടം. അടുത്ത കാലത്തായി ഏകദിനത്തിലും ടെസ്റ്റിലും മാത്രമാണ് കോഹ്‌ലി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.
ഈ വര്‍ഷം ഇതുവരെ ഏഴ് ടി 20 മാത്രമാണ് ഇന്ത്യന്‍ നായകന്‍ കളിച്ചിട്ടുള്ളത്. അതേസമയം ഓസീസിനെതിരായ ടി 20യില്‍ കോഹ്‌ലി കളിക്കുകയും ചെയ്യും. ടി 20യില്‍ അതിവേഗം 1000 റണ്‍സ് തികച്ചതിന്റെ റെക്കോര്‍ഡ് കഴിഞ്ഞ ദിവസം കോഹ്‌ലിയില്‍ നിന്ന് പാക് ബാറ്റ്‌സ്മാന്‍ ബാബര്‍ അസം സ്വന്തമാക്കിയിരുന്നു.
