നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇത്തവണ സമനിലയുമില്ല; ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി

  ഇത്തവണ സമനിലയുമില്ല; ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി

  • Last Updated :
  • Share this:
   കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ സമനിലകളുടെ നീണ്ട നിരക്ക് വിരാമമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇത്തവണ തോറ്റു. ബംഗളൂരു എഫ്സിയ്ക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വിയാണിത്.

   'അയ്യപ്പഭക്തന്റെ നെഞ്ചിൽ ചവിട്ടുന്ന പൊലീസ്'; വ്യാജചിത്രം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

   പതിനേഴാം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ബംഗളൂരുവിനെ മുപ്പതാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി സ്ലാവിസ്ല സ്റ്റോജനോവിക് ഒപ്പമെത്തിച്ചതാണ്. എന്നാൽ, 81ാം മിനിട്ടില്‍ സിസ്കോ ഫെര്‍ണാണ്ടസിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോള്‍ കീപ്പര്‍ നവീന്‍കുമാര്‍ തടുത്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് നിക്കോള ക്രമര്‍വിച്ചിന്റെ ദേഹത്ത് തട്ടി വലയില്‍ കയറിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ആരാധകർ നിശബ്ദരായി.

   'വിജിത്തേ, അച്ചൂ... മടങ്ങി വരൂ എല്ലാവരും പേടിച്ചിരിക്കുകയാണ്'

   ബംഗളൂരുവിനെതിരെ ലഭിച്ച ഒരുപിടി സുവര്‍ണാവസരങ്ങള്‍ കളഞ്ഞുകുളിച്ചതാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. രണ്ടാം പകുതിയില്‍ സ്കോര്‍ ഒപ്പത്തിനൊപ്പം നില്‍ക്കെ ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുപ്രീത് സന്ധു മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം സി.കെ വിനീത് പാഴാക്കി.

   കളിയുടെ മൂന്നാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്സിനാണ് ഗോളിലേക്ക് ആദ്യ അവസരം ലഭിച്ചത്. ബോക്സിനകത്തുനിന്ന് പ്രശാന്ത് നല്‍കിയ ലോ ക്രോസ് കണക്ട് ചെയ്ത് വിനീത് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് ആക്രമിച്ച് കളിച്ച ബംഗളൂരുവിന്റെ മുന്നേറ്റമാണ് ആദ്യപകുതിയില്‍ കണ്ടത്. പതിനേഴാം മിനിട്ടിൽ അതിന് ഫലം കണ്ടു. മിക്കുവിന്റെ പാസില്‍ ബംഗളൂരുവിനായി ഛേത്രിയുടെ മനോഹര ഗോള്‍.

   മുന്‍നിരയില്‍ പ്രശാന്ത് മികച്ച കളി പുറത്തെടുത്തപ്പോള്‍ സി കെ വിനീത് നിറം മങ്ങിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ആദ്യ ഇലവനില്‍ സി കെ വിനീതിനെയും സഹല്‍ അബ്ദുള്‍ സമദിനെയും കെ പ്രശാന്തിനെയും ഉള്‍പ്പെടുത്തിയതോടെ മൂന്ന് മലയാളികളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ആദ്യപകുതിയുടെ ഇടവേളയില്‍ സ്റ്റേഡിയത്തിലെ രണ്ട് ഫ്ലഡ് ലൈറ്റുകള്‍ പണിമുടക്കിയതോടെ രണ്ടാം പകുതി തുടങ്ങാൻ അരമണിക്കൂര്‍ വൈകി.

   First published:
   )}