12 പന്തില്‍ ജയിക്കാന്‍ 35 റണ്‍സ് വേണമെന്നിരിക്കേ കുല്‍ദീപ് സെന്‍ എറിഞ്ഞ 19-ാം ഓവറില്‍ 20 റണ്‍സും ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സും അടിച്ചെടുത്ത രാഹുല്‍ തെവാട്ടിയ - റാഷിദ് ഖാന്‍ സഖ്യമാണ് ഗുജറാത്തിന് ആവേശ ജയം സമ്മാനിച്ചത്. 11 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത തെവാട്ടിയ അവസാന ഓവറില്‍ റണ്ണൗട്ടായെങ്കിലും 11 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത റാഷിദ് അവസാന പന്തില്‍ ഫോറടിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
advertisement
Also read-RR vs GT : ജയ്പൂരിൽ സഞ്ജു- പരാഗ് ഷോ; ഗുജറാത്തിന് 197 റൺസ് വിജയലക്ഷ്യം
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാസണിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 48 പന്തില്‍ 76 റണ്‍സെടുത്ത റിയാന്‍ പരാഗ് ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ ടോപ് സ്കോററായി