22 പന്തില്‍ 34 റണ്‍സ് നേടിയ രജത് പടിദാറാണ് ആണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. രാജസ്ഥാനുവേണ്ടി ആവേശ് ഖാന്‍ 44 റണ്‍സിന് മൂന്നും അശ്വിന്‍ 19 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആര്‍സിബി ഗംഭീര തുടക്കമാണ് കാഴ്ചവച്ചത്. എന്നാല്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ പന്തില്‍ ഡൂപ്ലെസിയെ(17) റൊവ്മാന്‍ പവല്‍ പറന്നു പിടിച്ച് ആര്‍സിബിക്ക് അടി തെറ്റാൻ തുടങ്ങി. വിരാട് കോലിയും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ആര്‍സിബിയെ 50 കടത്തിയെങ്കിലും ചാഹലിനെ സിക്സ് പറത്താനുള്ള കോലിയുടെ(33)ശ്രമം ബൗണ്ടറിയില്‍ ഡൊണോവന്‍ ഫെരേരയുടെ കൈകളിലൊതുങ്ങി.
advertisement
മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ ബംഗളൂരു രജത് പടിദാറും പുറത്തായതോടെ സമ്മര്‍ദത്തിലായി. 22 പന്തില്‍ നിന്ന് 34 റണ്‍സെടുത്താണ് താരം മടങ്ങിയത്.പിന്നീട് ലോമറും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. 19 മത്തെ ഓവറില്‍ സ്‌കോര്‍ 154 ല്‍ നില്‍ക്കെ ദിനേഷ് കാര്‍ത്തിക്കിനെ(13 പന്തില്‍ 11) ആവേശ് ഖാന്‍ പുറത്താക്കി.