'സംഭവിച്ചതെല്ലാം മോശം കാര്യങ്ങളാണ്. പക്ഷേ ലോകകപ്പ് അടുത്തിരിക്കുകയാണ്. ഹാര്‍ദിക്കും രാഹുലും മികച്ച ക്രിക്കറ്റര്‍മാരാണ്. ഇരുവരും മാച്ച് വിന്നേഴ്സുമാണ്. ഒരു ക്രിക്കറ്ററെ സംബന്ധിച്ച് കളിക്കാന്‍ സാധിക്കാതെയിരിക്കുക എന്നത് എത്ര വിഷമമുള്ള കാര്യമാണെന്ന് എനിക്കറിയാം. ബി.സി.സി.ഐ ഇരുവരെയും വീണ്ടും കളിക്കാന്‍ അനുവദിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ' ശ്രീശാന്ത് പറഞ്ഞു.
Also Read: സ്ത്രീ വിരുദ്ധ പരാമര്‍ശം: ബിസിസിഐയോട് മാപ്പപേക്ഷിച്ച് ഹര്‍ദ്ദിക്കും രാഹുലും
'അവര്‍ ചില മോശം പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. പക്ഷേ ഇതിനേക്കാള്‍ വലിയ തെറ്റുകള്‍ ചെയ്തവര്‍ ഇപ്പോഴും പലയിടങ്ങളിലുണ്ട്. ക്രിക്കറ്റില്‍ മാത്രമല്ല.' ശ്രീശാന്ത് കുറ്റപ്പെടുത്തി. 2013 ലെ ഐപിഎല്‍ മത്സരത്തിനിടെയുണ്ടായ വാതുവെപ്പ് വിവാദങ്ങളെത്തുടര്‍ന്ന് ബിസിസിഐയുടെ ആജീവാനന്ത വിലക്ക് നേരിടുന്ന താരമാണ് ശ്രീശാന്ത്.
advertisement
കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ പരിപാടിയിലായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും സ്ത്രീവിരുദ്ധ പരാമര്‍ശം. രൂക്ഷവിമിര്‍ശമുയര്‍ന്നതിന് പിന്നാലെ ഇരുവരെയും ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പുറത്താക്കിയിരുന്നു.