സ്ത്രീ വിരുദ്ധ പരാമര്‍ശം: ബിസിസിഐയോട് മാപ്പപേക്ഷിച്ച് ഹര്‍ദ്ദിക്കും രാഹുലും
സ്ത്രീ വിരുദ്ധ പരാമര്‍ശം: ബിസിസിഐയോട് മാപ്പപേക്ഷിച്ച് ഹര്‍ദ്ദിക്കും രാഹുലും
വിലക്ക് നേരിട്ടതിനു പിന്നാലെയാണ് ക്രിക്കറ്റ് ബോര്‍ഡിനോട് താരങ്ങള്‍ മാപ്പപേക്ഷിച്ചത്.
Pandya-Rahul
Last Updated :
Share this:
മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തെത്തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്പെന്ഷന് നേരിട്ട ഹര്‍ദ്ദിക് പാണ്ഡ്യയും കെഎല്‍ രാഹുലും ബിസിസിഐയോട് മാപ്പപേക്ഷിച്ചു. ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിലക്ക് നേരിട്ടതിനു പിന്നാലെയാണ് ക്രിക്കറ്റ് ബോര്‍ഡിനോട് താരങ്ങള്‍ മാപ്പപേക്ഷിച്ചത്. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ നടത്തിയ പരാമര്‍ശങ്ങളായിരുന്നു താരങ്ങളെ വിവാദത്തില്‍്പ്പെടുത്തിയത്.
ഓസീസിനെതിരായ ആദ്യ ഏകദിനത്തിനു മുമ്പ് തന്നെ ഹര്‍ദ്ദിക് ഓസീസില്‍ നിന്ന് മടങ്ങിയിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ ഇരുവരെയും അന്വേഷണ വിധേയമായാണ് ബിസിസിഐ സസ്പെന്‍ഡ് ചെയ്തിരുന്നത്. ഇരുവര്‍ക്കുമെതിരെ അന്വഷണം പൂര്‍ത്തിയാകുന്നത് വരെ സസ്പെന്‍ഡ് ചെയ്യുന്നതില്‍ പ്രശ്നമില്ലെന്ന് നിയമോപദശം ലഭിച്ചതിന് പിന്നാലെയായിരുന്നു നടപടി.
കോഫീ വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ പരിപാടിയിലായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെയും കെഎല്‍ രാഹുലിന്റെയും സ്ത്രീവിരുദ്ധ പരാമര്‍ശം. രൂക്ഷവിമിര്‍ശമുയര്‍ന്നതിന് പിന്നാലെ ഇരുവര്‍ക്കും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. പരാമര്‍ശത്തില്‍ ഖേദം പ്രകടപ്പിച്ച് പാണ്ഡ്യ മറുപടി നല്‍കിയെങ്കിലും കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു ബിസിസിഐ നേതൃത്വം.
ഇതിനിടെ ടീമിന്റെ പിന്തുണ താരങ്ങള്‍ക്കില്ലെന്ന് വിരാട് കോഹ്ലിയും വ്യക്തമാക്കിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.