TRENDING:

കെ.എൽ. രാഹുലിന്റെ സെഞ്ചുറിക്ക് 'മലമുകളിൽ’ നിന്ന് കൈയടിച്ച സച്ചി൯ ആരാധകനെ കാണാം

Last Updated:

പൂനെയിൽ വച്ച് നടന്ന ആദ്യ ഏകദിന മത്സരം കാണാനെത്തിയ സുധീർ ഇഷ്ട ടീമിന് പിന്തുണയുമായി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിനു പരിസരത്തും എത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുധീർ കുമാർ ചൗധരിയെന്ന ആരാധകനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. സച്ചിൻ ടെണ്ടുൽക്കറുടെ കടുത്ത ആരാധകനായ ഇദ്ദേഹം ഇന്ത്യൻ ടീമിന് പിന്തുണയുമായി നിരന്തരം ഗ്രൗണ്ടിലെത്താറുണ്ട്.
advertisement

ബീഹാർ സ്വദേശിയായ സുധീർ ഒരു അധ്യാപകനായി ജോലി ചെയ്തു വരികയാണ്. ഇന്ത്യൻ പതാകയും കൈയിൽ പിടിച്ച്, ശരീരത്തിൽ പതാകയുടെ വർണങ്ങളിൽ പെയ്ന്റ് ചെയ്ത ഇദ്ദേഹത്തെ വളരെ എളുപ്പത്തിൽ ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കും.

ഇന്ത്യയില്‍ കോവിഡ് കേസുകൾ വീണ്ടും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന മത്സരത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ അടച്ചിട്ട മുറികളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. എന്നാൽ മറ്റു ആരാധകർ കൂടെയില്ലെങ്കിലും ഇന്ത്യൻ ടീമിനു പിന്തുണയറിയിച്ചു കൊണ്ട് ഇത്തവണയും സുധീർ രംഗത്തുണ്ട്. ദൂരെ ഒരു കുന്നിനു മുകളിൽ കയറിയാണ് ഇത്തവണ ടീമിനു വേണ്ടി ജയ് വിളിക്കുന്നത് എന്നു മാത്രം.

advertisement

പൂനെയിൽ വച്ച് നടന്ന ആദ്യ ഏകദിന മത്സരം കാണാനെത്തിയ സുധീർ ഇഷ്ട ടീമിന് പിന്തുണയുമായി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിനു പരിസരത്തും എത്തിയിരുന്നു.

വെള്ളിയാഴ്ച്ച കെ.എൽ. രാഹുൽ തന്റെ അഞ്ചാമത്തെ സെഞ്ചുറി അടിച്ചപ്പോൾ ആഘോഷങ്ങളുമായി മുന്നിലുണ്ടായിരുന്നത് സുധീറായിരുന്നു. ടോസ് നഷ്ടപ്പെട്ട ആതിഥേയർ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഒരു ആരാധകനാണ് ട്വിറ്ററിൽ പങ്കുവെച്ചത്. സമുഹ മാധ്യമങ്ങളിൽ വളരെ സജീവമായി ഇടപെടുന്ന സുധീർ പൂനെയിലെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു.

advertisement

മത്സരത്തിൽ രാഹുലിനെ കൂടാതെ വീരാട് കോലി നേടിയ അർദ്ധ സെഞ്ചുറിയും 66 (79), റിഷഭ് പന്തിന്റെ കേവലം 40 ബോളുകളിലെ 77 റണ്‍സ് നേട്ടവും, ഹാർദിക് പാണ്ഡ്യയുടെ 35 (16) റണ്‍സും ഇന്ത്യയുടെ സ്കോർ ബോർഡ് 336/6 ലെത്തിച്ചു.

അതേസമയം, വിരാട് കോഹ്‌ലി ലോക ക്രിക്കറ്റിൽ മൂന്നാമനായി ഗ്രൗണ്ടിലെത്തി10,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമായി മാറി. പൂനെയിൽ വെച്ച് നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാമത്തെ ഏകദിനത്തിൽ ഇന്ത്യൻ സ്കിപ്പർ തന്റെ105ാമത്തെ അർദ്ധ സെഞ്ചുറിയാണ് തികച്ചത്. 10,000 ഏക ദിന റണ്‍സ് പൂർത്തിയാക്കിയ കോലി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസമായ റിക്കി പോണ്ടിംഗിനു ശേഷം മൂന്നാമനായി ബാറ്റ് ചെയ്ത് ഈ റെക്കോർഡ് കൈവരിക്കുന്ന താരമായി. 330 ഇന്നിംഗ്സുകളിൽ നിന്നാണ്12662 റണ്‍സാണ് പോണ്ടിംഗ് ഇതുവരെ നേടിയത്.

advertisement

ആറ് ഏകദിന മത്സരങ്ങളിൽ ഓപണറായി ഇറങ്ങിയ കോലി 161 റണ്‍സ് നേടിയിട്ടുണ്ട്. 192 മത്സരങ്ങളിൽ No.3 സ്പോട്ടിൽ ഇറങ്ങിയ അദ്ദേഹം 10046 റണ്‍സ് നേടിയിട്ടുണ്ട്. No.4 ൽ ഇറങ്ങിയ 42 മത്സരങ്ങളിലെ കോലിയുടെ സ്കോർ1767 റണ്‍സാണ്. No.5 ആയി കളത്തിലെത്തിൽ അഞ്ച് മത്സരങ്ങളിൽ നിന്നായി 127 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സന്പാദ്യം. ആറാമനായെത്തിയ ഒരു മാച്ചിൽ 23 റണ്‍സും ഏഴാമനായെത്തിയ മാച്ചിൽ 37 റണ്‍സുമായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Tags: Virat Kohli, KL Rahul, Sachin, ODI, India vs England ODI, സുധിർ കുമാർ ചൗധരി, വിരാട് കോലി, സച്ചി൯, ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരം, ക്രിക്കറ്റ്, ആരാധക൯

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
കെ.എൽ. രാഹുലിന്റെ സെഞ്ചുറിക്ക് 'മലമുകളിൽ’ നിന്ന് കൈയടിച്ച സച്ചി൯ ആരാധകനെ കാണാം
Open in App
Home
Video
Impact Shorts
Web Stories