TRENDING:

India Vs Australia | 'ഇന്ത്യ ശരിക്കും ഭയക്കേണ്ട മൂന്നു ഓസീസ് താരങ്ങളുണ്ട്'; കോഹ്ലിക്ക് മുന്നറിയിപ്പുമായി സച്ചിൻ

Last Updated:

അഡ്‌ലെയ്ഡിൽ നടക്കുന്ന ചരിത്രപ്രധാനമായ പിങ്ക്-ബോൾ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ഇന്ത്യ കരുതിയിരിക്കേണ്ട മൂന്നു കളിക്കാർ ഓസ്ട്രേലിയൻ നിരയിൽ ഉണ്ടെന്നാണ് സച്ചിൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാല് ടെസ്റ്റ് പരമ്പര തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ. അഡ്‌ലെയ്ഡിൽ നടക്കുന്ന ചരിത്രപ്രധാനമായ പിങ്ക്-ബോൾ ഡേ-നൈറ്റ് ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ഇന്ത്യ കരുതിയിരിക്കേണ്ട മൂന്നു കളിക്കാർ ഓസ്ട്രേലിയൻ നിരയിൽ ഉണ്ടെന്നാണ് സച്ചിൻ പറയുന്നത്.
advertisement

ഓപ്പണർ ഡേവിഡ് വാർണർ, മുൻ നായകൻ സ്റ്റീവൻ സ്മിത്ത് എന്നിവർ ഇന്ത്യയ്ക്കു കനത്ത വെല്ലുവിളിയാണെന്ന് സച്ചിൻ പറയുന്നു. പന്തിൽ കൃത്രിമം കാണിച്ചതിന് ഇവർ പുറത്തായ കാലത്തേതിനേക്കാൾ ശക്തമാണ് ഇപ്പോൾ ഓസ്ട്രേലിയൻ ടീം. ഈ രണ്ടു കളിക്കാർ മടങ്ങിയെത്തിയതാണ് ഓസ്ട്രേലിയയെ കരുത്തരാക്കുന്നതെന്നും സച്ചിൻ പറയുന്നു. കൂടാതെ ഓസീസ് നിരയിലുള്ള ബൌളർ മർനസ് ലാബുഷാഗൻ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കനത്ത വെല്ലുവിളിയാകുമെന്ന് സച്ചിൻ പറഞ്ഞു.

Also Read- ജസ്പ്രീത് ബുംറയ്ക്ക് കന്നി അർധസെഞ്ചുറി; 'ഗാർഡ് ഓഫ് ഓണർ' നൽകി സഹതാരങ്ങൾ

advertisement

ഇതിന് മുമ്പ് ഓസ്ട്രേലിയയുമായി കളിച്ചതിനേക്കാൾ ദുഷ്ക്കരമായിരിക്കും ഇപ്പോഴത്തെ സാഹചര്യമെന്ന് സച്ചിൻ പറഞ്ഞു. ഈ മൂന്നു കളിക്കാരുടെ സാന്നിദ്ധ്യമാണ് ഓസ്ട്രേലിയയെ കരുത്തരാക്കുന്നത്. 2018-19 ൽ ഇന്ത്യ അവസാനമായി പര്യടനം നടത്തിയപ്പോൾ ഓസ്ട്രേലിയൻ ടീമിൽ വാർണറും സ്മിത്തും ഉൾപ്പെട്ടിരുന്നില്ല, മാത്രമല്ല പിന്നീട് ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ലാബുഷാഗെനും അന്ന് ഉണ്ടായിരുന്നില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജസ്പ്രീത് ബുംറ, ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ബൌളിംഗ് ആക്രമണവും ശക്തമാണെന്നും ഓസ്ട്രേലിയയ്ക്ക് വെല്ലുവിളി ഉയർത്താമെന്നും സച്ചിൻ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം ഇപ്പോഴത്തെ ടീം ഇന്ത്യയുടെ എക്കാലത്തെയും കരുത്തുള്ള ബൌളിങ് നിരായണെന്ന് പറയാനാകില്ലെന്ന് സച്ചിൻ പറഞ്ഞു. എന്നാൽ സാഹചര്യം അനുകൂലമാമകുമ്പോൾ ആഞ്ഞടിക്കാൻ ശേഷിയുള്ളതാണ് ഇന്ത്യയുടെ ബൌളിങ് നിരയെന്നും അദ്ദേഹം പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
India Vs Australia | 'ഇന്ത്യ ശരിക്കും ഭയക്കേണ്ട മൂന്നു ഓസീസ് താരങ്ങളുണ്ട്'; കോഹ്ലിക്ക് മുന്നറിയിപ്പുമായി സച്ചിൻ
Open in App
Home
Video
Impact Shorts
Web Stories