സച്ചിനോ ലാറയോ മികച്ച താരമെന്ന് ചോദിച്ചാല്‍ പലരും ഒരുത്തരംകിട്ടാതെ ബുദ്ധിമുട്ടുകയാണ് പതിവ്. എന്നാല്‍ സച്ചിനാണോ ലാറയെയാണോ നിങ്ങള്‍ ബാറ്റിങ്ങിനയക്കുക എന്ന ചോദ്യത്തിന് തന്റെ തനത് രീതിയില്‍ ഉത്തരം പറഞ്ഞിരിക്കുകയാണ് വോണ്‍. തന്റെ ആത്മകഥയായ ' നോ സ്പിന്‍: മൈ ഓട്ടോബയോഗ്രഫി'യെക്കുറിച്ച് എന്‍ഡിടിവിയോട് സംസാരിക്കവേയാണ് താരം തന്റെ കരിയറിലെ മികച്ച ബാറ്റ്‌സമാന്‍ ആരാണെന്ന് വെളിപ്പെടുത്തിയത്.
advertisement
സച്ചിനെയാണോ ലാറയെയാണോ ബാറ്റിങ്ങിനയക്കുക എന്ന ചോദ്യത്തിന് വോണ്‍ മറുപടി നല്‍കിയത് ഇങ്ങിനെയാണ്. 'ഒരു ടെസ്റ്റിന്റെ അവസാന ദിവസം വലിയ സ്‌കോര്‍ പിന്തുടരുകയാണ് വേണ്ടതെങ്കില്‍ ഞാന്‍ ലാറയെ തെരഞ്ഞെടുക്കും. അതല്ല വലിയൊരു ഇന്നിങ്ങ്‌സിനാണെങ്കില്‍ സച്ചിനെയും'
'ധോണി അകത്തോ പുറത്തോ?'; മുന്‍ നായകന്റെ ഫോം ഔട്ട്; തള്ളാനും കൊള്ളാനും വയ്യാതെ സെലക്ടര്‍മാര്‍
'സച്ചിനും ലാറയും ഞങ്ങളുടെ തലമുറയിലെ മികച്ച ബാറ്റ്‌സ്മാന്മാരാണ്. അവരെ വേര്‍തിരിക്കുക എന്നത് ബുദ്ധിമുട്ടാണ്. ഒരു ടെസ്റ്റിന്റെ അവസാന ദിവസമോ അവസാന ഇന്നിങ്‌സിലോ ജയിക്കാന്‍ 400 റണ്‍സ് വേണമെങ്കില്‍ ഞാന്‍ ലാറയെ ബാറ്റിങ്ങിനയക്കും. കാരണം അദ്ദേഹം 200 റണ്‍സ് നേടാന്‍ സാധ്യത വളരെയധികമാണ്. ഒരു ദിവസത്തില്‍ നിന്ന് മറ്റൊരു ദിവസത്തിലേക്ക് തുടരുന്നത് പോലെ നീണ്ട ഇന്നിങ്ങ്‌സാണ് വേണ്ടതെങ്കില്‍ ഞാന്‍ സച്ചിനെ തെരഞ്ഞെടുക്കും. കാരണം നിങ്ങള്‍ക്ക് ക്ലാസ് ബാറ്റിങ്ങ് കാണാന്‍ കഴിയും' വോണ്‍ പറയുന്നു.
