TRENDING:

കൈനീട്ടി കാംബ്ലി, കളിക്കൂട്ടുകാരനെ കൈവിടാതെ മുറുക്കെപ്പിടിച്ച് സച്ചിന്‍; വൈകാരിക കണ്ടുമുട്ടലിന്റെ വീഡിയോ വൈറല്‍

Last Updated:

ഇരുവരുടെയും ആദ്യകാല ക്രിക്കറ്റ് പരിശീലകനായ രമാകാന്ത് അച്‌രേക്കറുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു കാംബ്ലിയും സച്ചിനും വീണ്ടും കണ്ടുമുട്ടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കളിക്കൂട്ടുകാരനും ക്രിക്കറ്റ് താരവുമായ വിനോദ് കാംബ്ലിയോടൊപ്പമുള്ള സച്ചിന്‍ തെണ്ടുല്‍ക്കറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇരുവരുടെയും ആദ്യകാല ക്രിക്കറ്റ് പരിശീലകനായ രമാകാന്ത് അച്‌രേക്കറുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു കാംബ്ലിയും ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറും വീണ്ടും കണ്ടുമുട്ടിയത്.
Photo: youtube screengrab
Photo: youtube screengrab
advertisement

അച്‌രേക്കറുടെ അനുസ്മരണ പരിപാടിയ്‌ക്കെത്തിയ സച്ചിന്‍ വേദിയില്‍ കാംബ്ലിയെ കണ്ടയുടനെ അദ്ദേഹത്തിന്റെ അടുത്തെത്തി സംസാരിച്ചു. സച്ചിന്റെ കൈകള്‍ മുറുകെപ്പിടിച്ച കാംബ്ലി ഏറെ നേരം സൗഹൃദസംഭാഷണം നടത്തി. സച്ചിന്‍ പോകാന്‍ ഒരുങ്ങിയപ്പോള്‍ കാംബ്ലി അദ്ദേഹത്തിന്റെ കൈ വിടാതെ മുറുകെപ്പിടിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലുണ്ട്. ഒടുവില്‍ പരിപാടിയുടെ സംഘാടകരെത്തിയാണ് സച്ചിനെ ഇരിപ്പിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അതിനിടെ കാംബ്ലി സച്ചിന്റെ തലയില്‍ വാത്സല്യത്തോടെ തൊടുന്നതും വീഡിയോയില്‍ കാണാം.

അച്‌രേക്കറിന്റെ പ്രിയശിഷ്യന്‍മാരായ സച്ചിനും കാംബ്ലിയും തങ്ങളുടെ സ്‌കൂള്‍ ക്രിക്കറ്റ് മത്സരങ്ങളിലെ പ്രകടനങ്ങളിലൂടെ തന്നെ വാര്‍ത്തകളിലിടം നേടിയവരാണ്. സ്‌കൂള്‍ ക്രിക്കറ്റില്‍ പാര്‍ട്ട്ണര്‍ഷിപ്പ് റെക്കോര്‍ഡിട്ട കളിക്കൂട്ടുകാരായിരുന്നു ഇരുവരും. പിന്നീട് ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കും എത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ തന്നെ ഭാഗമാകാന്‍ സച്ചിന് കഴിഞ്ഞു. എന്നാല്‍ സ്ഥിരതയില്ലാതെ പ്രകടനങ്ങളെത്തുടര്‍ന്ന് കാംബ്ലിയ്ക്ക് ടീമില്‍ അര്‍ഹതപ്പെട്ട സ്ഥാനം ലഭിച്ചില്ല. എന്നാല്‍ അതൊന്നും സച്ചിന്‍-കാംബ്ലി സൗഹൃദത്തിന് വിലങ്ങുതടിയായില്ല.

advertisement

ഇന്ത്യന്‍ ക്രിക്കറ്റില്‍ 'മാസ്റ്റര്‍ ബാസ്റ്റര്‍' ആയി തിളങ്ങിയ ആളാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. തന്റെ ക്രിക്കറ്റ് കരിയറില്‍ നിരവധി റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി. കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടിയ കാംബ്ലി സ്ഥിരതയില്ലാതെ പ്രകടനങ്ങളെത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായത്. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളിലും 104 ഏകദിന മത്സരങ്ങളിലും മത്സരിച്ച കാംബ്ലി 2000 ഓടെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചു. വ്യക്തിജീവിതത്തിലും നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നയാളാണ് കാംബ്ലി. ബിസിസിഐ പെന്‍ഷന്‍ മാത്രമാണ് തന്റെ കുടുംബത്തിന്റെ ഏക ആശ്രയമെന്ന് അദ്ദേഹം 2022ല്‍ വെളിപ്പെടുത്തിയിരുന്നു.

advertisement

അതേസമയം മുന്‍ ക്രിക്കറ്റ് താരങ്ങളും അച്‌രേക്കറുടെ ശിഷ്യന്‍മാരും അനുസ്മരണ പരിപാടിയ്ക്ക് എത്തിയിരുന്നു. പരാസ് മാംബ്രെ, പ്രവീണ്‍ ആംരെ, ബല്‍വീന്ദര്‍ സിംഗ് സന്ധു, സമീര്‍ ദിഗെ, സഞ്ജയ് ബംഗാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
കൈനീട്ടി കാംബ്ലി, കളിക്കൂട്ടുകാരനെ കൈവിടാതെ മുറുക്കെപ്പിടിച്ച് സച്ചിന്‍; വൈകാരിക കണ്ടുമുട്ടലിന്റെ വീഡിയോ വൈറല്‍
Open in App
Home
Video
Impact Shorts
Web Stories