ലോകകപ്പ് മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന ബിസിസിഐ വ്യക്തമാക്കിയതിനു പിന്നാലെയാണ് സച്ചിന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 'ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ വര്‍ധിതവീര്യത്തോടെയാണ് കളിക്കാറ്. ഒരിക്കല്‍ കൂടി അവരെ തോല്‍പ്പിക്കാനുള്ള സമയമാണിത്. വ്യക്തിപരമായി രണ്ടു പോയന്റ് വെറുതെ നല്‍കി അവരെ ടൂര്‍ണമെന്റില്‍ സഹായിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല' താരം ട്വീറ്റ് ചെയ്തു.
Also Read: ഓര്‍മയുണ്ടോ അന്ന് കാര്‍ഗില്‍ യുദ്ധത്തിനിടെ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ ഏറ്റുമുട്ടിയത്
advertisement
എന്നാല്‍ രാജ്യമാണ് തനിക്ക് പ്രധാനമെന്നും എന്തു തീരുമാനം സ്വീകരിച്ചാലും താന്‍ അതിനൊപ്പം നില്‍ക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യയാണ് തനിക്ക് ഏറ്റവും പ്രധാനം. രാജ്യം എന്തു തന്നെ തീരുമാനിച്ചാലും മനസുകൊണ്ട് താന്‍ ആ തീരുമാനത്തിനൊപ്പം നില്‍ക്കും' ട്വീറ്റ് പറയുന്നു.