ഓര്‍മയുണ്ടോ അന്ന് കാര്‍ഗില്‍ യുദ്ധത്തിനിടെ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ ഏറ്റുമുട്ടിയത്

യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെ ജൂണ്‍ എട്ടിന് മാഞ്ചസ്റ്ററില്‍വെച്ചായിരുന്നു ഇന്ത്യ പാകിസ്താനുമായി കളത്തില്‍ ഏറ്റുമുട്ടിയത്

News18 Malayalam
Updated: February 22, 2019, 6:18 PM IST
ഓര്‍മയുണ്ടോ അന്ന് കാര്‍ഗില്‍ യുദ്ധത്തിനിടെ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ ഏറ്റുമുട്ടിയത്
india vs pakistan 1999
  • Share this:
#ലിജിന്‍ കടുക്കാരം

ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം കളത്തില്‍ തീ പാറിയിട്ടുണ്ട്. ഐസിസി ടൂര്‍ണമെന്റുകളിലെ പോരാട്ടമാണെങ്കില്‍ അയല്‍ക്കാരെ തറപറ്റിച്ചതിന്റെ ചരിത്രമേ ഇന്ത്യക്കുള്ളു. 2019 ഇംഗ്ലണ്ട് ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്ത് വന്നപ്പോള്‍ കളിയാരാധകരെല്ലാം ആവേശത്തോടെ നോക്കിയത് ഇന്ത്യയും പാകിസ്താനും നേര്‍ക്കുന്നേര്‍ വരുന്നത് എന്നാണ് എന്നായിരുന്നു. മെയ് 30 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ജൂണ്‍ 16 നാണ് ഇന്ത്യ പാകിസ്താന്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ ഫെബ്രുവരി 14 ന് ഉണ്ടായ പുല്‍വാമ ഭീകരാക്രമണത്തോടെ ഇന്ത്യ പാകിസ്താനെതിരെ കളിക്കരുതെന്ന വാദം രാജ്യത്ത് ശക്തമായിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്ന് ബിസിസിഐയും വ്യക്തമാക്കി. എന്നാല്‍ പാകിസ്താനുമായി രാജ്യം യുദ്ധം ചെയ്യുമ്പോള്‍ തന്നെ ക്രിക്കറ്റ് കളിച്ച ചരിത്രമുണ്ട് ഇന്ത്യക്ക്. 1999 ല്‍ രാജ്യ ചരിത്രത്തിലെ തന്നെ പ്രധാന ഏടായ കാര്‍ഗില്‍ യുദ്ധം നടന്ന് കൊണ്ടിരിക്കുമ്പോഴായിരുന്നു ഇംഗ്ലണ്ടില്‍ ലോകകപ്പ് ക്രിക്കറ്റ് നടന്നത്.

Also Read: ഇന്ത്യാ- പാക് ലോകകപ്പ് ക്രിക്കറ്റ്: തങ്ങളുടെ നിലപാട് വ്യക്തമാക്കി ബിസിസിഐ

 

യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെ ജൂണ്‍ എട്ടിന് മാഞ്ചസ്റ്ററില്‍വെച്ചായിരുന്നു ഇന്ത്യ പാകിസ്താനുമായി കളത്തില്‍ ഏറ്റുമുട്ടിയത് കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങള്‍ ഉറ്റുനോക്കിയ പോരാട്ടം നയിച്ചത് മുഹമ്മദ് അസ്ഹറുദ്ദീനും വസീം അക്രവും ആയിരുന്നു.

അഭിമാന പോരാട്ടത്തില്‍ 47 റണ്‍സിനായിരുന്നു ഇന്ത്യ അയല്‍ക്കാരെ കളത്തില്‍ മുട്ടുകുത്തിക്കുന്നത്. 1999 ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് റൗണ്ടിലെ ഇന്ത്യയുടെ ഏക ജയവും ഇത് തന്നെയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്.

ടൂര്‍ണമെന്റിലെ മികച്ച റണ്‍ വേട്ടക്കാരനായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ 61 റണ്‍സിന്റെയും നായകന്‍ അസ്ഹറുദ്ദീന്‍ (59), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (45), സദ്‌ഗോപന്‍ രമേഷ് (20) എന്നിവരുടെ ബാറ്റിങ്ങ് കരുത്തിലായിരുന്നു ഇന്ത്യ 228 റണ്‍സെന്ന താരതമ്യേന ഭേദപ്പെട്ട വിജയലക്ഷ്യം കുറിച്ചത്.

Dont Miss: 'ക്രിക്കറ്റ് കളിക്കാതിരിക്കുന്നതോ മറുപടി?' കാര്‍ഗില്‍ യുദ്ധത്തിനിടയിലും ഇന്ത്യ പാകിസ്താനെതിരെ കളിച്ചിട്ടുണ്ടെന്ന് തരൂര്‍

 

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഇന്ത്യയുടെ കൃത്യതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 45.3 ഓവറില്‍ 180 റണ്‍സിനാണ് പാക് പട ഔള്‍ഔട്ടായത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ വെങ്കടേഷ് പ്രസാദായിരുന്നു എതിരാളികളുടെ നട്ടെല്ലൊടിച്ചത്. മത്സരത്തിലെ താരവും പ്രസാദ് തന്നെയായിരുന്നു. താരത്തിന് മികച്ച പിന്തുണ നല്‍കിയ ജവഗല്‍ ശ്രീനാഥ് മൂന്ന് വിക്കറ്റും അനില്‍ കുംബ്ലെ രണ്ട് വിക്കറ്റും വീഴ്ത്തി.

ആ മത്സരം ജയിച്ചെങ്കിലും സൂപ്പര്‍ സിക്‌സിലെ മറ്റ് രണ്ട് മത്സരവും പരാജയപ്പെട്ട ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ സിംബാബ്‌വേയോട് മികച്ച മാര്‍ജിനില്‍ ചെയ്ത പാക് സെമിയിലേക്ക് മുന്നേറി. സെമിയില്‍ കിവികളെ 9 വിക്കറ്റിന് തകര്‍ത്ത അവര്‍ കിരീടത്തിന് തൊട്ടരികില്‍ എത്തിയെങ്കിലും ഫൈനലില്‍ ഓസീസിനോട് 8 വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു.

First published: February 22, 2019, 6:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading