സ്വപ്നതുല്യമായിരുന്നു ആ നിമിഷമെന്നാണ് ഗോള്‍ നേട്ടത്തേക്കുറിച്ച് സഹല്‍ പറഞ്ഞത്. 'അത്ഭുതം എന്നേ ഞാന്‍ ചിന്തിക്കുന്നുള്ളൂ. ബോക്സിനകത്ത് എന്താണ് ഞാന്‍ ചെയ്തത് എന്ന് അറിയുന്നു പോലുമില്ല. എന്നാല്‍ ഗോള്‍ നേടാനായി. അങ്ങേയറ്റം വികാരഭരിതനാണ്. അധ്വാനിക്കുന്നത് തുടരും. ഗോളിന് ദൈവത്തിന് നന്ദി'- മത്സരശേഷം സഹല്‍ പറഞ്ഞു.
കളിയുടെ തൊണ്ണൂറാം മിനിറ്റിലാണ് സഹലിന്റെ വണ്ടര്‍ ഗോള്‍ പിറന്നത്. ബോക്സിന് തൊട്ടുവെളിയില്‍ റഹിം അലിയില്‍ നിന്ന് സഹല്‍ പന്തു സ്വീകരിക്കുമ്പോള്‍ മുന്നില്‍ രണ്ട് ഡിഫന്‍ഡര്‍മാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. വലം കാലില്‍ സ്വീകരിച്ച പന്തുമായി പെനാല്‍റ്റി ബോക്സിന്റെ ഇടതുഭാഗത്ത് നടത്തിയ ആദ്യ ചുവടില്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആനന്ദയെ മറികടന്നു. പിന്നില്‍ നിന്ന് ടാക്കിള്‍ ചെയ്യാന്‍ നോക്കിയ ഡിഫന്‍ഡര്‍ സന്തോഷിന്റെ കാലുകളെ വകഞ്ഞുമാറ്റി. അതിനുശേഷം മുമ്പിലും പിന്നിലുമായി നിന്ന നാല് കളിക്കാര്‍ക്കിടയിലൂടെ ഒരു മിന്നലാട്ടം. അപകടം മണത്ത് മുമ്പോട്ടു കയറിവന്ന ഗോള്‍കീപ്പര്‍ കിരണ്‍ കുമാര്‍ ലിംബുവിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക്.
advertisement
SAFF Cup India| ഇന്ത്യ സാഫ് കപ്പ് ജേതാക്കൾ; ഗോൾ നേട്ടത്തിൽ ഛേത്രി മെസ്സിക്കൊപ്പം
നേപ്പാളിനെ തകർത്ത് സാഫ് കപ്പ് (SAFF Championship 2021) കിരീടം ചൂടി ഇന്ത്യ (Indian Football Team). ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. ക്യാപ്റ്റൻ സുനിൽ ഛേത്രി (Sunil Chethri), സുരേഷ് സിങ് വാങ്‌ജം (Suresh Singh Wangjam), മലയാളി താരമായ സഹൽ അബ്ദുൾ സമദ് (Sahal Abdul Samad) എന്നിവരാണ് ഇന്ത്യയുടെ ഗോൾ സ്കോറർമാർ. സാഫ് കപ്പിലെ ഇന്ത്യയുടെ എട്ടാമത്തെ കിരീടമാണിത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
അന്താരഷ്ട്ര തലത്തിൽ ഗോൾ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി അർജന്റൈൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കൊപ്പമെത്തി (Lionel Messi). ഇന്നത്തെ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഛേത്രി മെസ്സിക്കൊപ്പം എത്തിയത്. നിലവിൽ അന്താരാഷ്ട്ര തലത്തിൽ ഇരുവരും 80 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ (Pele) മറികടന്നിരുന്നു. ഇന്ത്യക്കായി 124 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് ഛേത്രി 80 ഗോളുകൾ നേടിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ സജീവ ഗോൾ സ്കോറർമാരിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ ക്യാപ്റ്റൻ നിൽക്കുന്നത്. 115 ഗോളുകളോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (Cristiano Ronaldo).