റെക്കോഡ് വേഗത്തിൽ സകീബുൽ ഗനി
മത്സരത്തിലെ താരം ബിഹാർ നായകൻ സകീബുൽ ഗനിയായിരുന്നു. വെറും 32 പന്തിൽ നിന്ന് സെഞ്ചുറി തികച്ച ഗനി, ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡ് സ്വന്തം പേരിലാക്കി. കഴിഞ്ഞ വർഷം 35 പന്തിൽ സെഞ്ചുറി നേടിയ പഞ്ചാബ് താരം അൻമോൾപ്രീത് സിങ്ങിന്റെ റെക്കോഡാണ് ഗനി മറികടന്നത്. 40 പന്തിൽ 12 സിക്സറുകളും 10 ഫോറുകളുമടക്കം 128 റൺസുമായി ഗനി പുറത്താകാതെ നിന്നു. നേരിട്ട പന്തുകളിൽ 5 എണ്ണം മാത്രമാണ് ഡോട്ട് ബോളുകളായത് എന്നത് താരത്തിന്റെ ബാറ്റിങ് വീര്യം വ്യക്തമാക്കുന്നു.
advertisement
വൈഭവ് സൂര്യവംശിയുടെ 'വെടിക്കെട്ട്'
യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയും അരുണാചൽ ബൗളർമാരെ കടന്നാക്രമിച്ചു. 36 പന്തിൽ സെഞ്ചുറി തികച്ച വൈഭവ്, 84 പന്തിൽ 190 റൺസാണ് അടിച്ചുകൂട്ടിയത്. 15 സിക്സറുകളും 16 ബൗണ്ടറികളുമാണ് താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. ഇവർക്ക് പുറമെ ആയുഷ് ലൊഹാരുകയും ബിഹാറിനായി സെഞ്ചുറി നേടി.
ഇതും വായിക്കുക: എന്തോന്നടേ ഇത്! 50 ഓവറിൽ വൈഭവും ഗനിയും അടിച്ചൂകൂട്ടിയത് 574 റൺസ്! ലോക റെക്കോഡ്
397 റൺസിന്റെ പടുകൂറ്റൻ ജയം
ബിഹാർ ഉയർത്തിയ 574 റൺസ് എന്ന ഹിമാലയൻ ലക്ഷ്യത്തിന് മുന്നിൽ അരുണാചൽ പ്രദേശ് പതറി. 177 റൺസിന് എല്ലാവരും പുറത്തായതോടെ 397 റൺസിന്റെ വമ്പൻ വിജയമാണ് ബിഹാർ ആഘോഷിച്ചത്. സാധാരണഗതിയിൽ വലിയ സ്ട്രൈക്ക് റേറ്റില്ലാത്ത സകീബുൽ ഗനിയുടെ ഈ വിശ്വരൂപം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
