Also read-സഞ്ജുവിന് കന്നി സെഞ്ചുറി കരുത്തില്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്ക് 297 റണ്‍സ് വിജയലക്ഷ്യം
''ആഹ്ളാദഭരിതമായ സന്ദര്‍ഭത്തിലൂടെ കടന്നുപോകുകയാണ്. ഇതെന്നെ വികാരാധീനനാക്കുന്നു. ശാരീരികമായും മാനസികമായും ഞാനൊരുപാട് പ്രയത്‌നിക്കുന്നുണ്ട്'', സഞ്ജു പ്രതികരിച്ചു "ദക്ഷിണാഫ്രിക്ക ന്യൂ ബോളില്‍ നന്നായി പന്തെറിഞ്ഞു. പിന്നീട് ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. തിലകുമായുള്ള കൂട്ടുകെട്ടിലൂടെ മുന്നോട്ടുപോകാനായി. മഹാരാജ് മികച്ച രീതിയില്‍ പന്തെറിഞ്ഞു",സഞ്ജു കൂട്ടിച്ചേര്‍ത്തു.
ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴാണ് സെഞ്ചുറിയുമായി സഞ്ജു ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുന്നത്. അരങ്ങേറ്റ താരം രജത് പടീധാര്‍ (22), സായ് സുദര്‍ശന്‍ (10), കെ എല്‍ രാഹുല്‍ (21), തിലക് വര്‍മ (52) എന്നിവര്‍ പുറത്തായിരുന്നു.
advertisement