TRENDING:

'സഞ്ജു സാംസണ് ഒരോവറിൽ ആറ് സിക്സറടിക്കാൻ കഴിയും'; പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ മുൻ പേസർ ഡേൽ സ്റ്റെയ്ൻ

Last Updated:

“ആറ് സിക്‌സറുകൾ അടിച്ച് 30ൽ അധികം റൺസ് ആവശ്യമുള്ളപ്പോൾ ടീമിനെ വിജയത്തിലെത്തിക്കാൻ യുവിയുടേത് പോലെ കഴിവുള്ള ഒരുതരം ബാറ്ററാണ് സഞ്ജു, ”സ്റ്റെയിൻ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളി താരം സഞ്ജു വി സാംസണെ പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. ഒരു ഓവറിൽ 6 സിക്‌സറുകൾ അടിക്കാൻ സഞ്ജുവിന് കഴിവുണ്ടെന്ന് സ്റ്റെയ്ൻ പറഞ്ഞു. ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വ്യാഴാഴ്ച സഞ്ജു വലിയ പോരാട്ടം നടത്തിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ആവേശകരമായ മത്സരത്തിൽ സാംസൺ പുറത്താകാതെ 86 റൺസ് നേടി ടീമിനെ ജയിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്ക 9 റൺസിന് വിജയിച്ചു.
advertisement

അവസാന ഓവറിൽ 30 റൺസ് വേണ്ടിയിരുന്നെങ്കിലും സഞ്ജു അത് നേടാൻ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ 20 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 40 ഓവറുള്ള മത്സരത്തിൽ 39-ാം ഓവറിൽ കാഗിസോ റബാഡ, ആവേശ് ഖാനെതിരെ അഞ്ച് പന്തുകൾ എറിഞ്ഞുകളഞ്ഞതാണ് നിർണായകമായത്. ഈ ഓവറിൽ സഞ്ജുവിന് ഒരു പന്ത് പോലും നേരിടാനാകാത്ത അവസ്ഥയുണ്ടായത് മത്സരം നിർണായകമാക്കി. ഇതോടെയാണ് അവസാന ഓവറിൽ 30 റൺസ് എന്ന വമ്പൻ ലക്ഷ്യം ഇന്ത്യയ്ക്ക് മുന്നിലെത്തിയത്. എന്നാൽ മൂന്നു ഫോറും ഒരു സിക്സും ഉൾപ്പടെ സഞ്ജു 20 റൺസ് നേടി. ഇതോടെയാണ് മത്സരം ഇന്ത്യ 9 റൺസിന് തോറ്റത്.

advertisement

ഏത് ബൗളറെയും വീഴ്ത്താനും ഇഷ്ടാനുസരണം ബൗണ്ടറികൾ അടിക്കാനും സഞ്ജു സാംസണിന് കഴിവുണ്ട്. അതിനാൽ 39-ാം ഓവറിൽ കഗിസോ റബാഡ ഒരു നോബോൾ എറിഞ്ഞപ്പോൾ താൻ അൽപ്പം പരിഭ്രാന്തനായി എന്ന് സ്റ്റെയ്ൻ സമ്മതിച്ചു.

"കെജി (കാഗിസോ റബാഡ) തന്റെ ഓവറിലെ അവസാന പന്തിൽ ആ നോബോൾ എറിഞ്ഞയുടൻ, 'ദയവായി ഇങ്ങനെ സംഭവിക്കാൻ അനുവദിക്കരുത്' എന്നായിരുന്നു ഞാൻ പറഞ്ഞത്. കാരണം, സഞ്ജുവിനെപ്പോലൊരാളെ നിങ്ങൾക്ക് ഒരിക്കലും അറിയില്ല. ഐ‌പി‌എല്ലിൽ ഞാൻ അയാളുടെ കളി കണ്ടിട്ടുണ്ട്, ബൗളർമാരെ വീഴ്ത്താനും ഇഷ്ടാനുസരണം ബൗണ്ടറി അടിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ്, പ്രത്യേകിച്ച് കളിയുടെ അവസാന 2 ഓവറുകളിൽ, അവിശ്വസനീയമാണ്, ”മത്സരത്തിന് ശേഷം സ്റ്റാർ സ്‌പോർട്‌സിൽ സ്റ്റെയ്ൻ പറഞ്ഞു.

advertisement

Also Read- IND vs SA | 'സഞ്ജു അവസാനം വരെ മുൾമുനയിൽ നിർത്തി; ഞങ്ങളുടെ ചുണക്കുട്ടികൾ പതറിയില്ല'; ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ

അവസാന ഓവറിൽ തബ്രായിസ് ഷംസി ഒരു വൈഡ് ബോളിൽ തുടങ്ങി, സഞ്ജു സാംസൺ അടുത്ത മൂന്ന് പന്തിൽ 14 റൺസ് അടിച്ചു. പിന്നീടുള്ള രണ്ട് പന്തുകളിൽ റൺസ് നേടുന്നതിൽ പരാജയപ്പെട്ടതിനാൽ ദക്ഷിണാഫ്രിക്ക വിജയികളായി.

2007 ടി20 ലോകകപ്പിൽ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിൽ 6 സിക്‌സറുകൾ പറത്തി തകർത്ത യുവരാജ് സിങ്ങിന്‍റെ റെക്കോർഡിനൊപ്പമെത്താനോ അത് തകർക്കാനോ കഴിവുള്ളയാളാണ് സഞ്ജുവെന്ന് സ്റ്റെയ്ൻ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

“ഷംസി അവസാന ഓവർ എറിയാൻ പോകുകയായിരുന്നു, റബാഡ നോബോൾ എറിഞ്ഞപ്പോൾ ഞാൻ പരിഭ്രാന്തനായി. കാരണം, ആറ് സിക്‌സറുകൾ അടിച്ച് 30ൽ അധികം റൺസ് ആവശ്യമുള്ളപ്പോൾ ടീമിനെ വിജയത്തിലെത്തിക്കാൻ യുവിയുടേത് പോലെ കഴിവുള്ള ഒരുതരം ബാറ്ററാണ് സഞ്ജു, ”സ്റ്റെയിൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
'സഞ്ജു സാംസണ് ഒരോവറിൽ ആറ് സിക്സറടിക്കാൻ കഴിയും'; പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ മുൻ പേസർ ഡേൽ സ്റ്റെയ്ൻ
Open in App
Home
Video
Impact Shorts
Web Stories