TRENDING:

Sanju Samson | 'രാജസ്ഥാന്‍ ആദ്യ IPL നേടുമ്പോള്‍ കേരളത്തില്‍ എവിടെയോ ക്രിക്കറ്റ് കളിക്കുകയാണു ഞാന്‍'; സഞ്ജു സാംസണ്‍

Last Updated:

ഒരു മലയാളിയുടെ നേതൃത്വത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഐപിഎല്‍ ടീം ഫൈനലില്‍ എത്തിയിരിക്കുകയാണ്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദ്: 2008ല്‍ രാജസ്ഥാന്‍(Rajasthan) പ്രഥമ ഐപിഎല്‍(IPL) കിരീടം നേടുമ്പോള്‍ ഇപ്പോഴത്തെ നായകന്‍ സഞ്ജുവിന് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ക്വാളിഫയര്‍ രണ്ടില്‍ പരാജയപ്പെടുത്തി ഫൈനലിലേക്ക് കുതിക്കുമ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിനോടുള്ള ഔദ്യോഗിക പ്രതികരണത്തില്‍ സഞ്ജു 2008ലെ കാര്യങ്ങളെക്കുറിച്ച് പങ്കുവെച്ചു.
advertisement

'അന്നു കേരളത്തില്‍ എവിടെയോ ഞാന്‍ അണ്ടര്‍ 16 ഫൈനല്‍ കളിക്കുകയാണ്. ഷെയ്ന്‍ വോണ്‍, സുഹൈല്‍ തന്‍വീര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടുന്നതു കണ്ടു'. 2008ന് ശേഷം ആദ്യമായാണ് രാജസ്ഥാന്‍ ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.

'ഐപിഎല്ലില്‍ തോല്‍വിക്കു ശേഷം തിരിച്ചുവന്നിട്ടുള്ള ചരിത്രമാണു രാജസ്ഥാനുള്ളത്. പ്രകടനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അഹമ്മദാബാദില്‍ ആദ്യം ബോള്‍ ചെയ്യാനായത് ഉപകാരമായി. പേസ് ബോളര്‍മാര്‍ക്ക് വിക്കറ്റ് ലഭിച്ചു. വിക്കറ്റിലെ മികച്ച ബൗണ്‍സ് സ്പിന്‍ ബോളര്‍മാരുടെ ജോലി കൂടുതല്‍ എളുപ്പമാക്കി. എന്നാല്‍ പേസര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു' സഞ്ജു പറഞ്ഞു.

advertisement

Also Read-IPL 2022 |ബട്ട്‌ലര്‍ ഹീറോ ആടാ (106*)! 'റോയല്‍' പോരില്‍ ബാംഗ്ലൂരിനെ തകര്‍ത്ത് രാജസ്ഥാന്‍ ഫൈനലില്‍

ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയ രാജാസ്ഥാന്‍ രണ്ടാം ക്വാളിഫയറില്‍ ബ്ലാംഗ്ലൂരിനെ ഏഴു വിക്കറ്റിന് തകര്‍ക്കുകയായിരുന്നു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. 60 പന്തില്‍ 106 റണ്‍സ് നേടിയ ഓപ്പണര്‍ ജോസ് ബട്ട്ലറുടെ പ്രകടനമാണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്.

advertisement

10 ഫോറുകളും 6 സിക്സറുകളും അടങ്ങുന്നതായിരുന്നു ബട്ട്ലറുടെ ഇന്നിങ്സ്. രാജസ്ഥാനായി നായകന്‍ സഞ്ജു സാംസണ്‍ 21 പന്തില്‍ 23 റണ്‍സും യശസ്വി ജയ്സ്വാള്‍ 13 പന്തില്‍ 23 റണ്‍സും നേടി. രാജസ്ഥാനായി പ്രസിദ്ധ് കൃഷ്ണയും ഒബദ് മക്കോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അവസാന അഞ്ച് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയ ബാംഗ്ലൂരിന് 34 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Sanju Samson | 'രാജസ്ഥാന്‍ ആദ്യ IPL നേടുമ്പോള്‍ കേരളത്തില്‍ എവിടെയോ ക്രിക്കറ്റ് കളിക്കുകയാണു ഞാന്‍'; സഞ്ജു സാംസണ്‍
Open in App
Home
Video
Impact Shorts
Web Stories