ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ക്ക് മനീഷ് പാണ്ഡെ നായകനായ ടീമിനെയും നാലാമത്തെയും അഞ്ചാമത്തെയും മത്സരങ്ങള്‍ക്ക് ശ്രേയസ് അയ്യര്‍ നായകനായ ടീമിനെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ഇഷാന്‍ കിഷനാകും വിക്കറ്റ് കീപ്പര്‍. മറ്റ് രണ്ട് മത്സരങ്ങള്‍ക്ക് സഞ്ജുവും സ്റ്റംപ്‌സിന് പുറകിലെത്തും.
Also Read: 'ഇന്ത്യയിലെ എന്റെ സഹോദരങ്ങളിതാ' ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്രാവോ
നേരത്തെ ഇന്ത്യന്‍ എ ടീമിലുണ്ടായിരുന്ന സഞ്ജു നിലവില്‍ ടീമിനു പുറത്തായിരുന്നു. ടി20യില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലും താരം കളത്തിലിറങ്ങിയിട്ടുണ്ട്. ആഗസ്റ്റ് 29 നാണ് പരമ്പരയിലെ ആദ്യ മത്സരം, രണ്ടാം മത്സരം ആഗസ്റ്റ് 31 നും. സെപ്റ്റംബര്‍ 2, 4, 6 എന്നീ ദിവസങ്ങളിലാണ് മറ്റു മത്സരങ്ങള്‍
advertisement
ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീം: മനീഷ് പാണ്ഡെ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, അന്‍മോല്‍പ്രീത് സിങ്, റിക്കി, ഇഷാന്‍ കിഷാന്‍ (വിക്കറ്റ് കീപ്പര്‍), വിജയ് ശങ്കര്‍, ശിവം ദുബെ, ക്രൂനാല്‍ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യൂസവേന്ദ്ര ചാഹല്‍, ശര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, നിതീഷ് റാണ.
4,5 മത്സരങ്ങള്‍ക്കുള്ള ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അന്‍മോല്‍പ്രീത് സിങ്, റിക്കി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, വിജയ് ശങ്കര്‍, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, ശര്‍ദുല്‍ താക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ, ഇഷാന്‍ പോറല്‍.