'ഇന്ത്യയിലെ എന്റെ സഹോദരങ്ങളിതാ' ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്രാവോ
Last Updated:
വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയൊരുക്കിയ വിരുന്നിനിടയിലുള്ള ചിത്രങ്ങളാണ് ബ്രാവോ പങ്കുവെച്ചിരിക്കുന്നത്.
ആന്റിഗ: വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. വിന്‍ഡീസ് എ ടീമുമായി സന്നാഹമത്സരം കളിച്ചാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങുന്നത്. പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ.
വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയൊരുക്കിയ വിരുന്നിനിടയിലുള്ള ചിത്രങ്ങളാണ് ബ്രാവോ പങ്കുവെച്ചിരിക്കുന്നത്. ഇരു ടീമുകളിലെയും താരങ്ങള്‍ക്കായാണ് ലാറ വിരുന്നൊരുക്കിയിരുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കുമൊപ്പമുള്ള ചിത്രം താരം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
Also Read: 'ടെസ്റ്റ് ക്രിക്കറ്റിനിത് ചരിത്ര നിമിഷം'; സ്മിത്തിന് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ലബുഷാഗ്നെ കളത്തില്‍
സഹതാരങ്ങളുടെയും ഇന്ത്യയില്‍ നിന്നുള്ള സഹോദരങ്ങളുടെയും കൂടെ സമയം ചെലവിടാന്‍ അവസരമൊരുക്കിയതിന് ലാറയ്ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ബ്രാവോയുടെ പോസ്റ്റ്. നേരത്തെ വിന്‍ഡീസിനെതിരായ ടി20 പരമ്പരയും ഏകദിനപരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ട് പരമ്പരകളിലും ബ്രാവോ കളിച്ചിരുന്നില്ല. വ്യാഴാഴ്ച്ചയാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.
advertisement
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2019 9:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇന്ത്യയിലെ എന്റെ സഹോദരങ്ങളിതാ' ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബ്രാവോ