എന്നാല്‍ ക്ലബ്ബില്‍ ചേരുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് റൊണാള്‍ഡോയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം വിഷയത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ അല്‍ നാസര്‍ ക്ലബ്ബ് പ്രതിനിധികളും തയ്യാറായിട്ടില്ല. കരാറിനെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നാണ് ക്ലബ്ബിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ മാര്‍സലോ സല്‍സാര്‍ പറഞ്ഞത്.
Also read- ഏഷ്യാ കപ്പ്: പാക്കിസ്ഥാനിലെത്തില്ലെന്ന BCCI നിലപാടിനെതിരെ മുൻ പിസിബി ചെയർമാൻ റമീസ് രാജ
ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ്, പരസ്പര ധാരണയോടെ റൊണാള്‍ഡോ ക്ലബ്ബ് വിടുന്നതായി മാഞ്ചസ്റ്റര്‍ അറിയിച്ചത്. ക്ലബ്ബിനെതിരെ താരം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ഇത്. ഒരു വിവാദ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു.
advertisement
300 മില്യണ്‍ പൗണ്ടിന് (ഏകദേശം 2990 കോടി രൂപ) മൂന്നര വര്‍ഷത്തേക്കുള്ള കരാറിന് സൗദി ക്ലബ്ബായ അല്‍ നാസര്‍ താരത്തെ സമീപിച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ലോകകപ്പിനു ശേഷമാകും റൊണാള്‍ഡോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കരാറിന്റെ ഭാഗമായി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ കരാറിന്റെ അവസാന ആറ് മാസങ്ങളില്‍ ക്ലബ്ലില്‍ ഉണ്ടായിരുന്നെങ്കില്‍ റൊണാള്‍ഡോയ്ക്ക് ലഭിക്കുമായിരുന്ന വേതനത്തിന് നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും അല്‍-നാസര്‍ സൂചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, തങ്ങളുടെ ആഭ്യന്തര ലീഗില്‍ റൊണാള്‍ഡോയുടെ സാന്നിധ്യം ഉറപ്പിക്കാനായാല്‍ 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങള്‍ക്ക് അത് സഹായകരമാകുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നു.