രണ്ടാം ടെസ്റ്റ്; പൃഥ്വിയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ്
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇന്ന് ശ്രദ്ധുല്‍ താക്കൂര്‍ അരങ്ങേറ്റം കുറിക്കുകയാണ്. പരിശീലകന്‍ രവി ശാസ്ത്രിയില്‍ നിന്നാണ് താക്കൂര്‍ ക്യാപ് ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി ടെസ്റ്റിനിറങ്ങുന്ന 294 ാം താരമാണ് ശ്രദ്ധുല്‍ താക്കൂര്‍. മുഹമ്മദ് ഷമിയ്ക്ക് വിശ്രമം അനുവദിച്ചാണ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ ആറു മത്സരങ്ങളഇലും ഷമി ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു.
ടോസിനെക്കുറിച്ചോര്‍ത്ത് ആശങ്കയില്ലെന്നും പക്ഷേ ടോസ് ലഭിച്ചിരുന്നെങ്കില്‍ ഈ പിച്ചില്‍ തങ്ങള്‍ ബാറ്റിങ്ങ് തെരഞ്ഞെടുത്തിരുന്നേനെയെന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു. 'ആദ്യ മത്സരത്തിലെ പ്രകടനം ആവര്‍ത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം, ഷമിയ്ക്ക് വിശ്രമം അനുവദിച്ച് താക്കൂറിനെ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു' നായകന്‍ കൂട്ടിച്ചേര്‍ത്തു.
advertisement
രാജ്‌കോട്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്നിങ്ങ്‌സിനും 272 റണ്‍സിനുമായിരുന്നു ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്.

