advertisement

രണ്ടാം ടെസ്റ്റ്; പൃഥ്വിയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ്

Last Updated:
ഹൈദരാബാദ്: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറിയോടെ അരങ്ങേറ്റം കുറിച്ച യുവതാരം പൃഥ്വി ഷാ ഇന്ത്യയുടെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ്. അരങ്ങേറ്റത്തിലെ സെഞ്ച്വറി നേട്ടത്തോടെ നിരവധി റെക്കോര്‍ഡുകളായിരുന്നു പതിനെട്ടുകാരനെ തേടിയെത്തിയത്. അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഷാ സ്വന്തമാക്കിയിരുന്നു.
നാളെ ഹൈദരാബാദില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടാനായാല്‍ മറ്റൊരു റെക്കോര്‍ഡാകും ഷായ്ക്ക് സ്വന്തമാവുക. ആദ്യ രണ്ട് ടെസ്റ്റുകളില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാന്‍ ഷായ്ക്ക് കഴിയും. മുന്‍ ഇന്ത്യന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹിത് ശര്‍മ എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
1984 ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അസ്ഹറുദ്ദീന്‍ ഈ നേട്ടം കൈവരിച്ചത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇംഗ്ലണ്ടിനോട് തന്നെ സൗരവ് ഗാംഗുലിയും ഈ റെക്കോര്‍ഡ് സ്വന്തമാക്കി. പിന്നീട് 2013 ലാണ് ഒരു ഇന്ത്യന്‍ താരം ആദ്യ രണ്ട് ടെസ്റ്റുകളില്‍ സെഞ്ച്വറി നേടുന്നത്. രോഹിത് ശര്‍മയായിരുന്നു ഈ പട്ടികയിലേക്ക് അവസാനം പേരെഴുതി ചേര്‍ത്തത്. വീന്‍ഡീസിനോടായിരുന്നു രോഹിത്തിന്റെ നേട്ടം.
advertisement
കൊല്‍ക്കത്തയിലും മുംബൈയിലുമായിരുന്നു രോഹിത്ത് സെഞ്ച്വറി തികച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ വിരമിക്കല്‍ ടെസ്റ്റായിരുന്നു മുംബൈയിലേത്. രാജ്‌കോട്ട് ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഷായ്ക്ക് ഹൈദരാബാദില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ നേട്ടം ആവര്‍ത്തിക്കാനായാല്‍ രോഹിത്തിനു ശേഷം ഈ പട്ടികയില്‍ പ്രവേശനം ലഭിക്കുന്ന നാലാമത്തെ താരമാകാന്‍ കഴിയും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
രണ്ടാം ടെസ്റ്റ്; പൃഥ്വിയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ്
Next Article
advertisement
'ഓപ്പറേഷൻ സിന്ദൂർ സമയത്ത് കോൺഗ്രസ് ആലപിച്ചത് പാകിസ്ഥാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ': പ്രധാനമന്ത്രി മോദി 
'ഓപ്പറേഷൻ സിന്ദൂർ സമയത്ത് കോൺഗ്രസ് ആലപിച്ചത് പാകിസ്ഥാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ': പ്രധാനമന്ത്രി മോദി 
  • ഓപ്പറേഷൻ സിന്ദൂരിൽ കോൺഗ്രസ് പാകിസ്ഥാൻ തയ്യാറാക്കിയ ഗാനങ്ങൾ ആലപിച്ചതായി മോദിയുടെ ആരോപണം

  • പ്രതിപക്ഷം സായുധസേനയുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചു, കോൺഗ്രസ് പാകിസ്ഥാൻ അനുകൂല നിലപാട് എടുത്തു

  • അസമിലെ അനധികൃത കുടിയേറ്റ വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് തദ്ദേശീയരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു

View All
advertisement