എന്നാല്‍ ഇതിനോക്കാള്‍ ഇന്ത്യന്‍ ടീമിന് ക്ഷീണമായിരിക്കുന്നത് കളത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റമാണ്. കളിയിലെ ദയനീയ പ്രകടനത്തിനിടയില്‍ താരങ്ങള്‍ പരസ്പരം പോരടിച്ചത് ടീമിനാകെ നാണക്കേടായിരിക്കുകയാണ്. കളിയുടെ നാലാം ദിനത്തിന്റെ രണ്ടാം സെഷനിലായിരുന്നു ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും ഇശാന്ത് ശര്‍മ്മയും കൊമ്പ് കോര്‍ത്തത്.
Also Read: പെർത്തിൽ തകർന്നടിഞ്ഞു; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
നഥാന്‍ ലിയോണും മിച്ചല്‍ സ്റ്റാര്‍ക്കും ബാറ്റ് ചെയ്യനെ സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായായിരുന്നു ജഡേജ കളത്തിലെത്തിയത്. ഫീല്‍ഡിങ്ങിനിടെ പേസര്‍ ഇശാന്ത് ശര്‍മ്മയുമായി താരം പരസ്യമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. ജഡേജയ്ക്ക് നേരെ വിരല്‍ ചൂണ്ടിയായിരുന്നു ഇശാന്ത് ശര്‍മ്മയുടെ സംസാരം. കാര്യങ്ങള്‍ കൈവിടുമെന്നായപ്പോള്‍ ഷമിയും കുല്‍ദീപും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
advertisement
ഡ്രിങ്ക്‌സ് ബ്രേക്കിനിടെ പിച്ചിനടുത്തേക്ക് നടന്നെത്തിയായിരുന്നു ഇരുവരുടെയും വാഗ്വാദം. ഡ്രിങ്ക്‌സുമായായിരുന്നു പ്രശ്‌നം പരിഹരിച്ച കുല്‍ദീപ് യാദവും ക്രീസിലെത്തിയത്.