സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീമാണ് ചൈനയെ നേരിട്ടത്. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ആതിഥേയര്‍ക്കെതിരെ അട്ടിമറി വിജയം നേടാന്‍ ഇവര്‍ക്കായില്ല. ഇന്ത്യയ്ക്കായി കെ.പി രാഹുല്‍ ആദ്യ മിനിറ്റില്‍ ഒരു ഗോള്‍ നേട്ടം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിനായി സമനില ഗോള്‍ നേടിയതോടെ സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ ആവേശത്തിലായി.
ഈ സമയത്താണ് ആവേശഭരിതനായ ഇന്ത്യന്‍ ടീം ആരാധകന്‍ ഇന്ത്യന്‍ പതാകയുയര്‍ത്തി തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഇദ്ദേഹത്തോട് സീറ്റിലിരിക്കാന്‍ സെക്യൂരിറ്റി സ്റ്റാഫ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മുന്നറിയിപ്പ് വകവെയ്ക്കാതെ അദ്ദേഹം തന്റെ സന്തോഷം പ്രകടമാക്കിക്കൊണ്ടിരുന്നു.
അതേസമയം ആദ്യമത്സരത്തില്‍ ചൈനയ്‌ക്കെതിരെ അട്ടിമറി വിജയം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നീ ടീമുകളെ പരാജയപ്പെടുത്തി വേണം ഇന്ത്യന്‍ ടീമിന് രണ്ടാം റൗണ്ടില്‍ പ്രവേശിക്കാന്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മ്യാന്‍മാര്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മ്യാന്‍മാറിന്റെ വിജയം. അതേസമയം ആദ്യ തോല്‍വി ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് നടന്ന കിംഗ്‌സ് കപ്പില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഈ വര്‍ഷം ആദ്യം നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പിലും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും ഇന്ത്യ വിജയം നേടിയിരുന്നു.