ധോണിയെ കണ്ടാണ് താന്‍ കളി തുടങ്ങുന്നതെന്നും ധോണി ഇല്ലായിരുന്നെങ്കില്‍ താനൊരു വിക്കറ്റ് കീപ്പര്‍ ആകില്ലായിരുന്നെന്നും പറഞ്ഞാണ് പന്ത് വീഡിയോ ആരംഭിക്കുന്നത്. ഇതിനു പിന്നാലെയാണ് ഡല്‍ഹിക്കെതിരെ കളിക്കുമ്പോള്‍ ചെന്നൈ കരുതിയിരിക്കണമെന്ന് പന്ത് പറയുന്നത്.
Also Read: ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ഒഡീഷയിലെ നാലുവയസുകാരി; വൈറല്‍ വീഡിയോ പങ്കുവെച്ച് ഇംഗ്ലീഷ് താരം
'മഹി ഭായ്.. തയ്യാറായിരുന്നോളൂ, പുതിയ കളിയുമായ് ഞാന്‍ വരുന്നുണ്ട്.' എന്നു പറഞ്ഞുകൊണ്ടാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പന്ത് അവസാനിപ്പിക്കുന്നത്. ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരത്തെ ഐപിഎല്ലിനോടനുബന്ധിച്ച് യുവതാരം വെല്ലുവിളിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 24, 2019 11:52 AM IST
