news18
Updated: February 23, 2019, 7:09 PM IST
four year odisha girl
- News18
- Last Updated:
February 23, 2019, 7:09 PM IST
ഭൂവനേശ്വര്‍: തങ്ങളുടെ ഇഷ്ടതാരങ്ങളെ അനുകരിച്ച് ബാറ്റിങ്ങിലും ബൗളിങ്ങിലും ശ്രദ്ധേയരാകുന്ന നിരവധി കുട്ടികള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ജസ്പ്രീത് ബൂംറയെയും ഷെയ്ന്‍ വോണിനെയും അനുകരിച്ച പന്തെറിയുന്ന കുട്ടിത്താരങ്ങളുടെ വീഡിയോയും അടുത്തിടെ പുറത്ത് വന്നിരുന്നു. എന്നാല്‍ തന്റെ ബാറ്റിങ്ങ് വേഗത കൊണ്ട് സീനിയര്‍ താരങ്ങളെപ്പോളും അമ്പരപ്പിക്കുകയാണ് ഒഡീഷയിലെ നാലുവയസുള്ള കൊച്ചുമിടുക്കി.
വീടിന്റെ ടെറസിന് മുകളില്‍ നിന്ന് പ്രാക്ടീസ് ചെയ്യുന്ന കുട്ടിയുടെ വീഡിയോ ട്വിറ്ററിലെത്തിയതോടെ വൈറലാവുകയായിരുന്നു. ധോണിയുടെ ബാറ്റിങ്ങ് ശൈലിയ്ക്ക് സമാനമായ പ്രകടനം എന്ന രീതിയിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Also Read: നൂറ്റാണ്ടിലെ സിക്‌സര്‍ കാണണോ? ഇതാ എബി ഡി മാജിക്
ഫീമെയില്‍ ക്രിക്കറ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഒഡീഷയിലെ ഒരു ചെറിയ ഗ്രാമത്തിലെ കുട്ടിയുടെ ബാറ്റിങ്ങ് മികവെന്നാണ് വീഡിയോക്കൊപ്പം എഴുതിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കണമെന്നതാണ് കുട്ടിയുടെ ആഗ്രഹമെന്നും ഇവര്‍ പറയുന്നു.
Also Read: രണ്ടാം ടെസ്റ്റിലും ജയം; ദക്ഷിണാഫ്രിക്കന് മണ്ണില് ചരിത്രമെഴുതി ശ്രീലങ്ക
എന്തായാലും നാല് വയസുകാരിയുടെ പ്രകടനം ലോകക്രിക്കറ്റില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ഇംഗ്ലീഷ് വനിതാ താരം ഡാനിയെല്ലെ വ്യാട്ട് അടക്കമുള്ള പ്രമുഖരാണ് കുട്ടിയുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. വെസ്റ്റിന്‍ഡീസ് ഫാസ്റ്റ് ബോളര്‍ ടിനോ ബെസ്റ്റും കുട്ടിയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.
First published:
February 23, 2019, 7:09 PM IST