തീർച്ചയായും ദൈവം ഷെഫാലിയെ ഇന്ത്യൻ ടീമിലേക്ക് അയച്ചത് ഒരു നല്ല കാര്യത്തിനാണ്. മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ആർപ്പുവിളിക്കുന്ന 45,000ത്തോളം വരുന്ന ആരാധകരുടെയും ലോകമെമ്പാടുനിന്നുമുള്ള നൂറ് കോടി ഇന്ത്യൻ ക്രിക്കറ്റ് ആരാധരുടെയും മുന്നിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 21കാരിയായ അവർ ടീ മാനേജ്‌മെന്റിന്റെയും ഇന്ത്യൻ ടീമിന്റെ പുതിയ സെലക്ഷൻ കമ്മിറ്റിയുടെയും വിശ്വാസത്തിന് തക്കതായ പ്രതിഫലം നൽകിയിരിക്കുകയാണ്. 78 പന്തിൽ നിന്ന് ഏഴ് ഫോറുകളും രണ്ട് സിക്‌സറുകളും ഉൾപ്പെടെ 87 റൺസാണ് അവർ നേടിയത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഹരിയാന സ്വദേശിയായ അവർ കാഴ്ചവെച്ചത്.
advertisement
വൈസ് ക്യാപ്റ്റനും സ്റ്റാർ ബാറ്റ്‌സ് വുമണുമായ സ്മൃതി മന്ദാനയുമായി ചേർന്ന് 106 പന്തിൽ നിന്ന് 104 റൺസാണ് ഓപ്പണിംഗ് വിക്കറ്റിൽ ഷെഫാലി വർമ കൂട്ടിച്ചേർത്തത്. ഇത് ഇന്ത്യൻ ടീമിന് വലിയ സ്‌കോർ നേടുന്നതിനുള്ള മികച്ച അടിത്തറ പാകി. ഇത് ഒരു ഫ്‌ളാറ്റ് പിച്ചിൽ നിർബന്ധമായും ആവശ്യമുള്ള കാര്യമാണെന്ന് വിദഗ്ധർ പറയുന്നു.
മഴ കാരണം മണിക്കൂറുകൾ വൈകിയ ഫൈനലിന് ജീവൻ നൽകുന്നത്ര ഗംഭീരവും സ്വപ്‌നതുല്യവുമായ ഒരു തിരിച്ചുവരവായിരുന്നു അത്. മഴയ്ക്ക് ശേഷം ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പിന്നെ കണ്ടത് 'ഷെഫാലി കൊടുങ്കാറ്റാ'യിരുന്നു.
ഡ്രസ്സിംഗ് റൂമിന്റെ പ്രവേശന കവാടത്തിൽ നിന്നുകൊണ്ട് മന്ദന ഹൃദയസ്പർശിയായ ഒരു ആംഗ്യത്തിൽ ആ യുവതാരത്തിന് ഉജ്വലമായ വരവേൽപ്പാണ് നൽകിയത്. ആഭ്യന്തര ക്രിക്കറ്റിളെ മികച്ച ഫോം ഷെഫാലിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അതാണ് കളിയിൽ പ്രതിഫലിച്ചതും.
സൂറത്തിൽവെച്ച് നടന്ന സീനിയർ വനിതകളുടെ ദേശീയ ടി20 ടൂർണമെന്റിൽ ഹരിയാനയുടെ കാപ്റ്റനായിരുന്നു ഷെഫാലി. ഇപ്പോൾ നടക്കുന്ന സീനിയർ വനിതകളുടെ ടി20 ലീഗിൽ ഏറ്റവും റൺ നേടിയ താരമാണ് അവർ. ഹരിയാനയ്ക്ക് വേണ്ടി അവർ 341 റൺ നേടി.
ലോകകപ്പ് ഫൈനലിൽ ടീമിലെത്തുന്നതിന് മുമ്പ് അവസാനമായി ഏകദേശം ഒരു വർഷം മുമ്പാണ് അവർ ഇന്ത്യയ്ക്ക് വേണ്ടി ഏകദിന ക്രിക്കറ്റ് കളിക്കുന്നത്. 2024 ഒക്ടോബറിൽ അഹമ്മദാബാദിൽ ന്യൂസിലാൻഡിനെതിരെയാണ് അവർ അവസാനമായി ഇന്ത്യക്ക് വേണ്ടി ഏകദിനം കളിച്ചത്. ഷെഫാലി കരുതുന്നതുപോലെ ഫൈനലിൽ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ വേണ്ടിയായിരിക്കാം ദൈവം തന്നെ ഇന്ത്യൻ ടീമിലേക്ക് എത്തിച്ചതെന്നത് വ്യക്തമാണ്.
വനിതകളുടെ ഏകദിന ലോകകപ്പ് ഫൈനലിൽ അർധ ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരി കൂടിയാണ് അവർ. തന്നെ ഇരുകൈയ്യും നീണ്ടിയാണ് ഇന്ത്യ കാംപിലേക്ക് സ്വീകരിച്ചതെന്ന് അവർ വെളിപ്പെടുത്തി.
