സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന അനുഭവസമ്പത്ത് കുറഞ്ഞ താരമാണ് പൃഥി ഷാ. സച്ചിന്‍ 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചായിരുന്നു ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചത്. ഷായാകട്ടെ 14 മത്സരങ്ങളിലും. വെറും 14 മത്സരങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും അതില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിനു ഉയര്‍ത്തിക്കാട്ടാന്‍ ഉള്ളത്.
ഇന്ത്യക്കെതിരെ കടലാസിലെ പുലികള്‍ വിന്‍ഡീസ് തന്നെ
ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധ സെഞ്ച്വറികളുമാണ് താരം 14 മത്സരങ്ങളില്‍ നിന്നും നേടിയത്. 1418 റണ്‍സ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഈ വര്‍ഷമാദ്യം നടന്ന അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച പൃഥ്വി ഷാ ടീമിനെ ലോക ചാമ്പ്യന്മാരാക്കുകയും ചെയ്തു.
advertisement
രഞ്ജി ട്രോഫിയിലെയും ദുലിപ് ട്രോഫിയിലെയും അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടി ദേശീയ ശ്രദ്ധയാകര്‍ഷിക്കാനും ഈ പതിനെട്ടുകാരനു കഴിഞ്ഞിട്ടുണ്ട്. റെയില്‍വേസിനെതിരെ ബെംഗളൂരുവില്‍ നേടിയ 129 റണ്‍സ്, സൗത്ത് ആഫ്രിക്കന്‍ എ ടീമിനെതിരെ നേടി 136 റണ്‍സ്, വിന്‍ഡീസ് എ ടീമിനെതിരെ ബെക്കന്‍ഹാമില്‍ നേടിയ 188 റണ്‍സ്, വിന്‍ഡീസ് എ ടീമിനെതിരെ നോര്‍ത്താംപ്ടണില്‍ നേടിയ 102 റണ്‍സ് എന്നിവയാണ് പൃഥ്വി ഷായുടെ അവസാന നാല് സെഞ്ച്വറികള്‍. മികച്ച ഫോം തുടരുന്ന താരത്തിനു നാളെ വിന്‍ഡീസിനെതിരെയുംഅത് തുടരാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ സംഘത്തിന്റെ വിശ്വാസം.
ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ കഴിയുന്നത് അഭിമാന മുഹൂര്‍ത്തമാണെന്നാണ് പൃഥ്വി പറയുന്നത്. ഡ്രെസിങ്ങ് റൂമില്‍ ജൂനിയറെന്നോ സീനിയറെന്നോയുള്ള വ്യത്യാസമില്ലെന്നാണ് വിരാട് ഭായിയും രവി സാറും പറഞ്ഞതെന്നു പറയുന്ന യുവതാരം താന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഉള്ളതെന്നും കൂട്ടിച്ചേര്‍ത്തു. 18 വര്‍ഷവും 329 ദിവസം പ്രായമുള്ളപ്പോഴാണ് പൃഥ്വിയ്ക്ക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.