ഇന്ത്യക്കെതിരെ കടലാസിലെ പുലികള്‍ വിന്‍ഡീസ് തന്നെ
Last Updated:
രാജ്‌കോട്ട്: വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിനു നാളെ രാജ്‌കോട്ടില്‍ തുടക്കമാവുകയാണ്. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയും എട്ടാം സ്ഥാനത്തുള്ള വിന്‍ഡീസും ഏറ്റുമുട്ടുമ്പോള്‍ വിജയ സാധ്യതകള്‍ മുഴുവന്‍ ഇന്ത്യക്കനുകൂലമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കടലാസിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ ടീമിനെക്കാള്‍ വളരെയധികം മുന്നിലാണ് വിന്‍ഡീസിന്റെ സ്ഥാനം.
ബോര്‍ഡ് പ്രസിഡന്റ് ഇലവനെതിരെ സന്നാഹം മത്സരം കളിച്ച വിന്‍ഡീസ് സമനിലയോടെയാണ് കളി അവസാനിപ്പിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന വിരാടിനും സംഘത്തിനും അത്ര സുഖകരമാവില്ല കാര്യങ്ങളെന്നാണ് കണക്കുകള്‍ പറയുന്നത്.
മുഖാമുഖം
ഇന്ത്യയും വിന്‍ഡീസും ഇതുവരെയും 94 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതില്‍ വെറും 14 കളികളില്‍ മാത്രമാണ് ഇന്ത്യന്‍ സംഘത്തിനു ജയിക്കാന്‍ കഴിഞ്ഞിത്. 46 മത്സരങ്ങള്‍ സമനിലയായപ്പോള്‍ ബാക്കി 30 ലും ജയം വിന്‍ഡീസിനൊപ്പമായിരുന്നു.
advertisement
ഇന്ത്യയില്‍ നടന്ന മത്സരങ്ങളിലും മുന്‍തൂക്കം കരീബിയന്‍ പടയ്ക്ക് തന്നെയാണ്. ഇന്ത്യന്‍ പിച്ചില്‍ ആകെ കളിച്ച 45 മത്സരങ്ങളില്‍ 11 എണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 14 മത്സരങ്ങളില്‍ ജയം വിന്‍ഡീസിനൊപ്പമായിരുന്നു. ബാക്കി 20 എണ്ണം സമനിലയിലുമായി.
നാളെ ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്ക് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നുണ്ടെങ്കിലും കടലാസിലെ കണക്കുകളുടെ പിന്‍ബലത്തിലാണ് കരീബിയന്‍ പട മത്സരത്തിനിറങ്ങുന്നത്. ടീമുകളുടെ ഉയര്‍ന്ന സ്‌കോര്‍ പരിശോാധിക്കുയാണെങ്കില്‍ ഇരുടീമുകളും തുല്യ ശക്തരാണ് എന്നാല്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന്റെ നാണക്കേട് ഇന്ത്യക്കും.
advertisement
ഉയര്‍ന്ന ടീം ടോട്ടലും ചെറിയ സ്‌കോറും
എട്ട് വിക്കറ്റ് നഷ്ടത്തില്‍ 644 ഡിക്‌ളേര്‍ഡ് ആണ് വിന്‍ഡീസിന്റെ ഉയര്‍ന്ന സ്‌കോര്‍ ഇന്ത്യയുടേത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 644 ന് ഡിക്‌ളേര്‍ഡും. 1987 ല്‍ ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 75 റണ്‍സിന് ഓള്‍ഔട്ടായ ഇന്ത്യന്‍ സ്‌കോറാണ് മുഖാമുഖത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടല്‍. വിന്‍ഡീസിന്റെ കുറഞ്ഞ് സ്‌കോറാകട്ടെ 2006 ലെ കിങ്‌സറ്റണ്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ കുറിച്ച 103 റണ്‍സും.
advertisement
വ്യക്തിഗത സ്‌കോറുകള്‍
ഒരു താരത്തിന്റെ ഉയര്‍ന്ന സ്‌കോറില്‍ ആദ്യ രണ്ട് സ്ഥാനത്ത് നില്‍ക്കുന്നതും വിന്‍ഡീസ് താരങ്ങള്‍ തന്നെയാണ്. വിന്‍ഡീസ് താരം രോഹന്‍ 1958 ല്‍ ഈഡന്‍ ഗാര്‍ഡനില്‍ കുറിച്ച 256 റണ്‍സും ബച്ചു 1979 ല്‍ കാന്‍പൂരില്‍ കുറിച്ച 250 റണ്‍സുമാണ് ആദ്യ രണ്ട് സ്ഥാനത്തുള്ളത്. ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാകട്ടെ സുനില്‍ ഗവാസ്‌കറിന്റെ 236 നോട്ടൗട്ടും.
കൂടുതല്‍ വിക്കറ്റുകള്‍
41 ഇന്നിങ്‌സുകളില്‍ നിന്ന് 89 വിക്കറ്റുകള്‍ നേടിയ കപില്‍ ദേവാണ് വിക്കറ്റുവേട്ടക്കാരില്‍ ഒന്നാമന്‍. വിന്‍ഡീസ് നിരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ 30 ഇന്നിങ്‌സുകളില്‍ നിന്ന് 76 പേരെ വീഴ്ത്തിയ മാല്‍ക്കം മാര്‍ഷലിന്റെ പേരിലും.
advertisement
കൂടുതല്‍ റണ്‍സ്
48 ഇന്നിങ്‌സുകളില്‍ 2,749 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കറാണ് ഇന്ത്യാ വിന്‍ഡീസ് മുഖാമുഖത്തിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനത്തുള്ളത് 44 ഇന്നിങ്‌സുകളില്‍ നിന്ന് 2,344 റണ്‍സ് നേടിയ വിന്‍ഡീസിന്റെ ലോയ്ഡും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2018 6:16 PM IST