TRENDING:

ICC Cricket Rankings| ഏകദിന റാങ്കിങ്ങിൽ നേട്ടം കൊയ്ത് ധവാൻ, ടി20യിൽ 144 സ്ഥാനങ്ങൾ ഉയർന്ന് ലിവിങ്സ്റ്റണ്‍

Last Updated:

ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ് പട്ടികയിൽ ഏകദിനത്തിൽ രണ്ട് സ്ഥാനം ഉയർന്ന് 16ആം റാങ്ക് സ്വന്തമാക്കി ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശിഖര്‍ ധവാന്‍
ശിഖര്‍ ധവാന്‍
advertisement

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 86 റൺസ് നേടിയതാണ് ധവാന് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി കൊടുത്തത്. 712 റേറ്റിംഗ് പോയിന്റാണ് താരത്തിന് സ്വന്തമായുള്ളത്. ഐസിസി പുതുക്കിയ റാങ്കിങ് പട്ടികയിൽ ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്തും രോഹിത് ശർമ മൂന്നാം സ്ഥാനത്തുമുണ്ട്. കോഹ്‌ലിക്ക് 848 റേറ്റിംഗ് പോയിന്റും രോഹിതിന് 817 റേറ്റിംഗ് പോയിന്റുമാണുള്ളത്. ഏകദിനത്തിൽ ആദ്യ 20ൽ ഇന്ത്യയിൽ നിന്നും ഈ മൂന്ന് താരങ്ങളാണ് ഉള്ളത്. പട്ടികയിൽ 873 റേറ്റിംഗ് പോയിന്റോടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് പാകിസ്താനി ബാറ്റ്സ്മാൻ ബാബർ അസമാണ്.

advertisement

ബൗളിങ്ങിൽ ഇന്ത്യയുടെ ചഹലിനും ഭുവനേശ്വർ കുമാറിനും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ഭുവി ഒരു സ്ഥാനം മെച്ചപ്പെടുത്തി 15ആം റാങ്കിൽ എത്തിയപ്പോൾ ശ്രീലങ്കയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തുന്ന ചഹൽ നാല് സ്ഥാനങ്ങൾ ഉയർന്ന് 20ആം റാങ്കിലെത്തി. ആറാം റാങ്കിൽ നിൽക്കുന്ന ജസ്പ്രീത് ബുംറയെയും ചേർത്ത് ആദ്യ ഇരുപതിൽ ഇന്ത്യയുടെ മൂന്ന് താരങ്ങളുണ്ട്. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കിവീസ് താരം ട്രെന്റ് ബോൾട്ടാണ്.

ഏകദിന റാങ്കിങ്ങുകൾക്കൊപ്പം ടി20 റാങ്കിങ്ങിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍, ഇംഗ്ലണ്ട് മധ്യനിര താരം ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരാണ് ടി20 റാങ്കിങ്ങില്‍ വലിയ മുന്നേറ്റമുണ്ടാക്കിയവര്‍. തന്റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കായ ഏഴിലാണ് പാകിസ്താനി താരം എത്തിനിൽക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ 176 റൺസാണ് താരം നേടിയത്. ഈ പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിന് നേട്ടമുണ്ടാക്കി കൊടുത്തത്. ആദ്യമായാണ് റിസ്വാൻ ആദ്യ പത്തിലെത്തുന്നത്.

advertisement

അതേസമയം റാങ്കിങ്ങിൽ തകർപ്പൻ മുന്നേറ്റം നടത്തിയത് ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്‌സ്റ്റണാണ്. 144 സ്ഥാനങ്ങള്‍ ഉയർന്ന് 27ആം റാങ്കിലാണ് ലിവിങ്‌സ്റ്റണ്‍ എത്തി നിൽക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ദക്ഷിണാഫ്രിക്കക്കെതിരെ അരങ്ങേറ്റം കുറിച്ചതിന് ശേഷം വളരെ കുറച്ച് മത്സരങ്ങൾ മാത്രം കളിച്ച താരത്തിന് പാക്കിസ്ഥാനെതിരായ പരമ്പരയിൽ 43 പന്തിൽ കുറിച്ച സെഞ്ചുറിയാണ് താരത്തിന് തുണയായത്. ഈ മത്സരത്തിൽ ടി20യിൽ ഇംഗ്ലണ്ട് താരത്തിന്റെ വേഗമേറിയ സെഞ്ചുറിയാണ് ലിവിങ്സ്റ്റൺ കുറിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടി20 റാങ്കിങ്ങിൽ ആദ്യ ഇരുപതിൽ ഇന്ത്യയുടെ വിരാട് കോഹ്ലി അഞ്ചാമതും ലോകേഷ് രാഹുൽ ആറാമതും രോഹിത് ശർമ 14ആം റാങ്കിലും നിൽക്കുന്നു. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലനാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതേസമയം ബൗളിങ്ങിൽ ആദ്യ ഇരുപതിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രമാണുള്ളത്. യുവതാരം വാഷിങ്ടൺ സുന്ദർ (14), ഭുവനേശ്വർ കുമാർ (20) എന്നിവരാണ് ആ രണ്ട് താരങ്ങൾ. ദക്ഷിണാഫ്രക്കയുടെ തബ്രിയാസ് ഷംസിയാണ് ബൗളർമാരിൽ ഒന്നാം സ്ഥാനത്ത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC Cricket Rankings| ഏകദിന റാങ്കിങ്ങിൽ നേട്ടം കൊയ്ത് ധവാൻ, ടി20യിൽ 144 സ്ഥാനങ്ങൾ ഉയർന്ന് ലിവിങ്സ്റ്റണ്‍
Open in App
Home
Video
Impact Shorts
Web Stories