ബറോഡയ്‌ക്കെതിരായ രഞ്ജി മത്സരത്തിലാണ് ഒരോവറിലെ അഞ്ച് പന്തുകളും ദുബെ സിക്‌സര്‍ പറത്തിയത്. പ്രഥമ മുംബൈ ടി20 ടൂര്‍ണ്ണമെന്റില്‍ ഒരോവറിലെ അഞ്ച് പന്തുകളും സിക്‌സര്‍ പറത്തിയതിനു പിന്നാലെ യുവിയുടെ പിന്‍ഗാമിയെന്ന പേരിലായിരുന്നു താരം അറിയപ്പെട്ടത്.
Also Read: യുവരാജിനിതാ ഒരു പിന്‍ഗാമി, ഒരോവറില്‍ അഞ്ച് സിക്‌സുമായി ശിവം ദുബെ
മുംബൈ ലീഗില്‍ ശിവജി പാര്‍ക് ലയണ്‍സിനായായിരുന്നു ദുബെയുടെ ആദ്യ വെടിക്കെട്ട്. നമോ ബന്ദ്ര ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ ലെഗ് ബ്രേക്ക് ബൗളര്‍ പ്രവീണ്‍ താമ്പെയെയാണ് ദുബെ അക്ഷരാര്‍ത്ഥത്തില്‍ 'പഞ്ഞിക്കിട്ടത്'. താമ്പെ എറിഞ്ഞ 17 ാം ഓവറില്‍ അഞ്ച് സിക്സും ഒരു ഡബിളും സഹിതം ശിവം ദുബെ 32 റണ്‍സാണ് അടിച്ച കൂട്ടിയത്. അഞ്ചാം പന്തിലായിരുന്നു താരത്തിന്റെ രണ്ട് റണ്‍ നേട്ടം അതും ബൗണ്ടറി ലൈനിരകിലേക്ക് ഉയര്‍ത്തിയടിച്ച പന്തില്‍. ഈ പന്തും സിക്സര്‍ പറത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ യുവിയുടെ റെക്കോര്‍ഡിനൊപ്പം 25 കാരന്‍ എത്തിയേനെ.
advertisement
ഇതിനു പിന്നാലെയാണ് ബറോഡക്കെതിരായ രഞ്ജി മത്സരത്തില്‍ സ്വപ്നില്‍ സിങ്ങിനെതിരെ ദുബെ അഞ്ചു സിക്‌സറുകള്‍ പറത്തിയത്. വാങ്കഡെയില്‍ വെച്ചായിരുന്നു ഈ നേട്ടം. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനമാണ് രഞ്ജി ടീമിലേക്ക് ദുബെയ്ക്ക് വഴി തുറന്നത്.
Dont Miss: ഐപിഎല്‍: വിറ്റുപോയ താരങ്ങളുടെ സമ്പൂര്‍ണ്ണ പട്ടിക
സ്‌കൂള്‍ തലം മുതലെ മികച്ച പ്രകടനം പുറത്തെടുത്താണ് ദുബെയുടെ ആര്‍സിബി പ്രവേശനം. അണ്ടര്‍ 23 ക്രിക്കറ്റിലെ പ്രകടനം താരത്തെ മുംബൈയുടെ സീനിയര്‍ ടീമിലേക്കുമെത്തിച്ചു. ഈ സീസണില്‍ മുംബൈക്കായി രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 489 റണ്‍സാണ് താരം നേടിയത്. 17 വിക്കറ്റുകളും ഈ ഔള്‍റൗണ്ടറുടെ പേരിലുണ്ട്. ഐപിഎല്ലില്‍ ഇതുവരെയും കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത ബാംഗ്ലൂരിന് ഇത്തവണ ദുബെ കരുത്തേകുമെന്നാണ് കരുതപ്പെടുന്നത്.