HOME /NEWS /Sports / ഐപിഎല്‍: വിറ്റുപോയ താരങ്ങളുടെ സമ്പൂര്‍ണ്ണ പട്ടിക

ഐപിഎല്‍: വിറ്റുപോയ താരങ്ങളുടെ സമ്പൂര്‍ണ്ണ പട്ടിക

  • Share this:

    ജയ്പൂര്‍: ഐപിഎല്‍ പന്ത്രണ്ടാം സീസണിലേക്കുള്ള താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക വിറ്റുപോയത് ഇന്ത്യന്‍ താരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സും കിങ്ങ്‌സ് ഇലവന്‍ പഞ്ചാബുമാണ് ഒരു താരത്തിനായി ഉയര്‍ന്ന തുക നല്‍കിയത്. 8.4 കോടി രൂപ നല്‍കി പഞ്ചാബ് തമിഴ്‌നാട് താരം വരുണ്‍ ചക്രവര്‍ത്തിയെയും ഇതേ തുക നല്‍കി രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ തന്നെ താരമായിരുന്ന ജയദേവ് ഉനദ്കടിനെയുമാണ് സ്വന്തമാക്കിയത്.

    താരങ്ങളും അടിസ്ഥാന വിലയും സ്വന്തമാക്കിയ ടീമും ലേലത്തുകയും വായിക്കാം.

    ഹനുമ വിഹാരി ( 10 ലക്ഷം രൂപ) ഡല്‍ഹി കാപിറ്റല്‍സ് -2 കോടി, ഷിംറോണ്‍ ഹെട്മിര്‍ (50 ലക്ഷം) ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 4.2 കോടി, കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് (75 ലക്ഷം) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 5 കോടി, ഗുര്‍കീരത് സിംഗ് മാന്‍ (50 ലക്ഷം) റോയല്‍ ചലഞ്ചേഴ്സ് 50 ലക്ഷം.

    Also Read: കോടികള്‍ കൊയ്ത് യുവതാരം; തമിഴ്‌നാട് താരത്തിന് ലഭിച്ചത് 8.4 കോടി

    മോയിസസ് ഹെന്റിക്വസ് (ഒരു കോടി) കിംഗ്സ് ഇലവന്‍ പഞ്ചാബ് ഒരു കോടി, അക്സര്‍ പട്ടേല്‍ (ഒരു കോടി) ഡല്‍ഹി 5 കോടി, ജോണി ബെയര്‍സ്റ്റോക്ക് (1.5 കോടി) സണ്‍റൈസേഴ്സ് ഹൈദരാബാദ് 2.2 കോടി, നിക്കോല പൂരാന്‍ (75 ലക്ഷം) പഞ്ചാബ് 4.2 കോടി വൃദ്ധിമാന്‍ സാഹ (1.2 കോടി ) സണ്‍റൈസേഴ്സ് ഹൈദരാബാദ് 1.2 കോടി.

    ജയദേവ് ഉനദ്കട് (1.5 കോടി) രാജസ്ഥാന്‍ റോയല്‍സ് 8.4 കോടി, ഇശാന്ത് ശര്‍മ (75 ലക്ഷം ) ് ഡല്‍ഹി 1.1 കോടി, ലസിത് മലിംഗ (2 കോടി) മുംബൈ ഇന്ത്യന്‍സ് 2 കോടി, മുഹമ്മദ് ഷമ്മി (ഒരു കോടി) പഞ്ചാബ് 4.8 കോടി, വരുണ്‍ ആരോണ്‍ (50 ലക്ഷം രൂപ) രാജസ്ഥാന്‍ റോയല്‍സ് 2.4 കോടി, മോഹിത് ശര്‍മ (50 ലക്ഷം)ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് 5 കോടി.

    Dont Miss:  കോടികളുമായി ഉനദ്കട്; ഉയര്‍ന്ന തുകയ്ക്ക് വീണ്ടും രാജസ്ഥാനില്‍

    ദേവദൂത് പടിക്കല്‍ (20 ലക്ഷം രൂപ) റോയല്‍ ചലഞ്ചേഴ്സ് 20 ലക്ഷം അന്‍മോല്‍പ്രീത് സിംഗ് (20 ലക്ഷം) മുംബൈ ഇന്ത്യന്‍സ് 80 ലക്ഷം, സര്‍ഫറാസ് ഖാന്‍ (20 ലക്ഷം) കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് 20 ലക്ഷം, ശിവം ദുബേ (20 ലക്ഷം) ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 5 കോടി.

    വരുണ്‍ ചക്രവര്‍ത്തി ( 20 ലക്ഷം) പഞ്ചാബ് കിങ്ങ്‌സ് ഇലവന്‍ 8.4 കോടി, അങ്കുഷ് ബെയ്ന്‍സ് ഡല്‍ഹി 20 ലക്ഷം, നാതു സിംഗ് ഡല്‍ഹി 20 ലക്ഷം, കോളിന്‍ ഇന്‍ഗ്രാം ( 2 കോടി) ഡല്‍ഹി 6.40 കോടി, സാം കുറാന്‍ (2 കോടി) കിങ്ങ്‌സ് ഇലവന് പഞ്ചാബ് 7.2 കോടി, ക്ലാസ്സന്‍ (50 ലക്ഷം) ബാംഗ്ലൂര്‍ 50 ലക്ഷം, ശ്രാന്‍ (50 ലക്ഷം) മുംബൈ ഇന്ത്യന്‍സ് 3.4 കോടി, ഫെര്‍ഗൂസണ്‍ (1 കോടി) കൊല്‍ക്കത്ത 1.6 കോടി.

    First published:

    Tags: Cricket news, Ipl, Ipl 2018, Ipl 2019, Ipl player auction, Sports news